സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധിക്കാനൊരുങ്ങിയ കർഷകരെ കസ്റ്റഡിയിലെടുത്തു

 

ബെംഗളൂരു: സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധിക്കാനൊരുങ്ങിയ കർഷകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിന് മുമ്പുതന്നെ ബെംഗളൂരു, തുമകൂരു, ശിവമോഗ എന്നിവിടങ്ങളിൽനിന്നാണ് കർഷകരെ കസ്റ്റഡിയിലെടുത്തത്.

കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നടപടിക്കെതിരേ പ്രതിഷേധിക്കാനായിരുന്നു കർഷകരുടെ തീരുമാനം. ചിലയിടങ്ങളിൽ കർഷകർ തല മുണ്ഡനംചെയ്ത് പ്രതിഷേധിച്ചു.

ശിവമോഗയിൽ പ്രതിഷേധത്തിനായി കർഷകർ തീവണ്ടിയിൽ കയറാനെത്തിയപ്പോൾ പോലീസ് പിടികൂടി.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു തുമകൂരുവിൽ കർഷകനേതാവ് കൊഡിഹള്ളി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ പ്രതിഷേധിക്കാനൊരുങ്ങിയത്.

സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കാതെ ബി.ജെ.പി. സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്ന് കൊഡിഹള്ളി ചന്ദ്രശേഖർ ആരോപിച്ചു. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കൽ, രാമക്ഷേത്ര നിർമാണം തുടങ്ങിയവ നടപ്പാക്കുന്ന ബി.ജെ.പി., കർഷകർക്ക് നൽകിയ വാഗ്ദാനം ലംഘിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts