ഋഷഭ് പന്തിന് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍!

  വിമര്‍ശനങ്ങളെ വകവെക്കാതെ കളിയില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കാനുള്ള ഉപദേശവുമായിട്ടാണ് പാര്‍ത്ഥിവ് പട്ടേല്‍ എത്തിയത്. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ. സ്വന്തം കളിയില്‍ മാത്രം ശ്രദ്ധിക്കുക. സ്വന്തം കളിയില്‍ ശ്രദ്ധിച്ചാല്‍ പന്തിന് ഉയരങ്ങളിലെത്താം എന്നാണ്  പട്ടേല്‍ പറഞ്ഞത്. മാത്രമല്ല നിരന്തരമായ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കളിയിലൂടെ മാത്രമേ സാധിക്കൂവെന്നും പട്ടേല്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമാകുമ്പോള്‍ നിങ്ങള്‍ സന്തോഷത്തോടൊപ്പം സമ്മര്‍ദവും അനുഭവിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും മികവു തെളിയിച്ച താരമാണ് പന്ത്. കഴിഞ്ഞ വെസ്റ്റിന്‍ഡീസ് പരമ്പരയിലും നന്നായി കളിച്ചു. എല്ലാ മത്സരത്തിലും മികവു കാട്ടുക അസാധ്യമാണ്…

Read More

“ഞങ്ങളാണ് 80 ശതമാനവും, നിങ്ങള്‍ വെറും 17 ശതമാനമേയുള്ളു” മുസ്ലിങ്ങൾക്ക് മുന്നറിയിപ്പുമായി ബെല്ലാരിയിലെ ബിജെപി എംഎല്‍എയുടെ പ്രകോപന പ്രസംഗം!!

  ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ പാകിസ്താനിലേക്ക് പോകണമെന്ന് ബെല്ലാരി  എം എൽ എ സോമശേഖര റെഡ്ഡി. ഭൂരിപക്ഷ വിഭാഗം തുനിഞ്ഞിറങ്ങിയാൽ ഇപ്പോൾ സമരം ചെയ്യുന്ന കൂട്ടർ ബാക്കിയുണ്ടാവില്ല. സർക്കാർ വാഹനങ്ങൾക്ക് തീയിടുന്നവരുടെ സ്വത്ത്‌ കത്തിക്കാൻ തങ്ങൾക്ക്  അറിയാമെന്നും റെഡ്ഡി പറഞ്ഞു. പൗരത്വഭേദഗതിയെ പിന്തുണച്ച് ബിജെപി നടത്തിയ പൊതുപരിപാടിയില്‍ പ്രസംഗിക്കവേ സോമശേഖര റെഡ്ഡി പറഞ്ഞത്: “പ്രതിഷേധിക്കുന്നവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ഇവര്‍ (പൗരത്വഭേദഗതിക്കെതിരെ റാലി നടത്തുന്നവര്‍) വെറും അഞ്ച് ശതമാനമേയുള്ളു.” “കോണ്‍ഗ്രസിലെ മണ്ടന്മാര്‍ നിങ്ങളോട് കള്ളം പറയുകയാണ്. അവരെ വിശ്വസിച്ച് നിങ്ങള്‍ തെരുവിലേക്കും വരുന്നു.…

Read More

ഇങ്ങനെയും മനുഷ്യരുണ്ടോ? ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല;നൊന്തു പെറ്റ കുഞ്ഞിനെ മറ്റൊരാൾക്ക് നൽകി യുവദമ്പതികൾ;പിന്നീട് സംഭവിച്ചത്…

ബെംഗളൂരു : ഒക്ടോബർ 23ന് ആണ് ബനശങ്കരിയിൽ താമസിക്കുന്ന സ്വകാര്യ കമ്പനിയിലെ എഞ്ചിനീയറായ യുവാവിന് അസിസ്റ്റൻറ് പ്രൊഫസർ ആയ യുവതിക്കും കൂടി ഒരാൺകുഞ്ഞ് ജനിക്കുന്നത്. രണ്ട് പേരും തിരക്ക് ഉള്ളവർ ആയതിനാൽ കുട്ടിയെ നോക്കാൻ വീട്ടുവേലക്കാരിയെ നിയമിച്ചു, എന്നാൽ വന്നവരെല്ലാം ജോലി ഉപേക്ഷിച്ചു പോയി. കുട്ടി ഇവരുടെ കരിയറിനെ ബാധിച്ചു തുടങ്ങി, അവസാനം അവർ ആ തീരുമാനം എടുത്തു. ശല്യമായി മാറിയതങ്ങളുടെ കുട്ടിയെ മറ്റാർക്കെങ്കിലും നൽകാം. വിദ്യാഭ്യസമുള്ള, കുട്ടികളില്ലാത്ത ,നല്ല സാമ്പത്തിക ഭദ്രത ഉള്ള ആളുകൾ ആയിരിക്കണം ദത്തെടുക്കുന്നത് എന്നതായിരുന്നു മാതാവിന്റെ നിർബന്ധം. അങ്ങിനെ…

Read More

മണ്ഡ്യക്കാരുടെ കണ്ണീരു തുടക്കാൻ സുമലത;അടഞ്ഞു കിടന്ന സർക്കാർ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറി തുറന്ന് പ്രവർത്തിക്കും;കരിമ്പു കർഷകർ ആഹ്ലാദത്തിൽ.

ബെംഗളൂരു : “മണ്ഡ്യത ഖണ്ഡു” (മണ്ഡ്യയുടെ പുരുഷൻ) റിബൽ സ്റ്റാർ അംബരീഷ് അന്തരിച്ചതിന് ശേഷം നടന്ന ലോക്സഭ പൊതു തെരഞ്ഞെടുപ്പിൽ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ തയ്യാറാണെന്ന് ഭാര്യയും സിനിമാ നടിയുമായിരുന്ന സുമലത താൽപര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ ജെഡിഎസ് കോൺഗ്രസ് സഖ്യം നിലനിൽക്കുന്നത് കാരണം ആ സീറ്റ് കോൺഗ്രസ് ജെഡിഎസിന് നൽകി. http://bangalorevartha.in/archives/40789 ദേവഗൗഡയുടെ ചെറുമകനും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന കുമാരസ്വാമിയുടെ മകനുമായ ജെഡിഎസ് കുടുംബത്തിലെ ഇളമുറക്കാരനായ നിഖിൽ ഗൗഡയെ അവിടെ സ്ഥാനാർത്ഥിയാക്കി. http://bangalorevartha.in/archives/36516 സ്വതന്ത്രായായി നിന്ന സുമലതക്ക് കുറെ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പിൻതുണയും മണ്ഡ്യയിൽ താരതമ്യേന…

Read More

സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധിക്കാനൊരുങ്ങിയ കർഷകരെ കസ്റ്റഡിയിലെടുത്തു

  ബെംഗളൂരു: സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധിക്കാനൊരുങ്ങിയ കർഷകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിന് മുമ്പുതന്നെ ബെംഗളൂരു, തുമകൂരു, ശിവമോഗ എന്നിവിടങ്ങളിൽനിന്നാണ് കർഷകരെ കസ്റ്റഡിയിലെടുത്തത്. കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നടപടിക്കെതിരേ പ്രതിഷേധിക്കാനായിരുന്നു കർഷകരുടെ തീരുമാനം. ചിലയിടങ്ങളിൽ കർഷകർ തല മുണ്ഡനംചെയ്ത് പ്രതിഷേധിച്ചു. ശിവമോഗയിൽ പ്രതിഷേധത്തിനായി കർഷകർ തീവണ്ടിയിൽ കയറാനെത്തിയപ്പോൾ പോലീസ് പിടികൂടി. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു തുമകൂരുവിൽ കർഷകനേതാവ് കൊഡിഹള്ളി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ പ്രതിഷേധിക്കാനൊരുങ്ങിയത്. സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കാതെ ബി.ജെ.പി. സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്ന് കൊഡിഹള്ളി ചന്ദ്രശേഖർ ആരോപിച്ചു. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കൽ, രാമക്ഷേത്ര…

Read More

നഗരത്തിൽ ഓൺലൈൻ വഴി ഡീസൽ വിതരണം ആരംഭിച്ചു!!

  ബെംഗളൂരു: നഗരത്തിൽ ഭാരത് പെട്രോളിയം ഓൺലൈൻ വഴി ഡീസൽ വിതരണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ ബെംഗളൂരുവിലും ഹാസനിലുമാണ് വിതരണം. കുറഞ്ഞത് 100 ലിറ്റർ എങ്കിലും ഓൺലൈനിലൂടെ വാങ്ങണം. ഭാരത് പെട്രോളിയം രൂപകൽപ്പന ചെയ്ത 6,000 ലിറ്റർ ശേഷിയുള്ള ടാങ്കറിലാണ് ഇന്ധനം വിതരണം ചെയ്യുന്നത്. ടാങ്കറിൽ അഗ്നിശമന ഉപകരണങ്ങളുണ്ടാകും. 100 കിലോമീറ്റർ ചുറ്റളവിൽ വിതരണം ചെയ്യും. കമ്പനി നൽകുന്ന വൺ ടൈം പാസ്വേഡ് ഉപയോഗിച്ച് മൊബൈലിലൂടെ ഓൺലൈനായി ഡീസൽ ബുക്ക് ചെയ്യാം.

Read More

ഉത്തര കർണാടക വിഭജിച്ച് മഹാരാഷ്ട്രയുമായി കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്ത് പോലീസ്.

ബെംഗളൂരു : ബെളഗാവിയെ കർണാടകയിൽ നിന്നും സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര കർണാടക പതാക ഉയർത്തിയ വരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക സർക്കാർ വർഷങ്ങളായി ഈ മേഖലയെ അവഗണിക്കുകയാണെന്നും അതിനാൽ മഹാരാഷ്ട്രയുമായി കൂട്ടിച്ചേർക്കണം എന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. എന്നാൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ശിവസേന പ്രവർത്തകരെ ഇളക്കിവിട്ടിരിക്കുകയാണെന്ന് ആരോപിച്ച ഉപമുഖ്യമന്ത്രി ലക്ഷ്മൺ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി. ഒരിഞ്ചു ഭൂമി പോലും മഹാരാഷ്ട്രയ്ക്ക് വിട്ടുകൊടുക്കില്ല എന്ന് മുഖ്യമന്ത്രി യദിയൂരപ്പ മുൻപേ തന്നെ വ്യക്തമാക്കിയിരുന്നു.

Read More

ബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ കർണാടകത്തിന്റെ നിർദേശങ്ങൾക്ക് കേരളം അനുകൂല നിലപാടെടുക്കുന്നു

  ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ കർണാടകം മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് കേരളം അനുകൂലനിലപാടെടുക്കുന്നു. ഉത്സവകാലങ്ങളിൽ ഇരു ആർ.ടി.സി.കളും ഇരുന്നൂറ്റമ്പതോളം അധിക സർവീസ് നടത്താമെന്നും രണ്ടു സംസ്ഥാനങ്ങളിലുമായി കൂടുതൽ റൂട്ടുകളിൽ സർവീസ് നടത്താമെന്നുമായിരുന്നു കർണാടകം നിർദേശിച്ചിരുന്നത്. രണ്ടുവർഷം മുമ്പ് ഇതുസംബന്ധിച്ച കരാറിൽ ഇരുസംസ്ഥാനങ്ങളും ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തിന്റെ ഭാഗത്തുനിന്ന് തുടർനടപടികളുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം കർണാടക ആർ.ടി.സി. എം.ഡി. ശിവയോഗി സി. കലസദ് തിരുവനന്തപുരത്തെത്തി മന്ത്രി എ.കെ. ശശീന്ദ്രനുമായി ചർച്ച നടത്തിയപ്പോഴാണ് അനുകൂലനിലപാട് സ്വീകരിച്ചത്. നിർദേശങ്ങൾ നടപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.…

Read More

കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മഡിവാളയിൽ ബൈക്ക് റാലി.

  ബെംഗളൂരു: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും വിഭജന നയങ്ങൾക്കും എതിരെ നടക്കുന്ന ദേശീയ സമരത്തെ പിൻതുണച്ചു കൊണ്ട് ജനുവരി അഞ്ചാം തീയതി വൈകുന്നേരം 4 മണിക്ക് മഡിവാളയിൽ ബൈക്ക് റാലി നടത്തുന്നു. കർണാടക സംസ്ഥാന ഐ.ടി./ഐ.ടി.ഇ.എസ് തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ പരിപാടി സി.ഐ.ടി.യു.കർണാടക സംസ്ഥാന പ്രസിഡന്റ് സഖാവ് വരലക്ഷ്മി ഉൽഘാടനം ചെയ്യും.

Read More

പ്രധാനമന്ത്രിക്ക് വൻ സ്വീകരണമൊരുക്കി തുമക്കുരു സിദ്ധഗംഗാമഠം;വിമർശനവുമായി പ്രതിപക്ഷം.

ബെംഗളൂരു :ലിംഗായത്ത് ആത്മീയാചാര്യനായിരുന്ന ശിവകുമാരസ്വാമിക്ക് ആദരവ് അർപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിദ്ധഗംഗ മഠം വൻ സ്വീകരണമാണ് നൽകിയത്. 2019 ജനുവരി 21-ന് 111-ാം വയസ്സിലാണ് ശിവകുമാരസ്വാമി സമാധിയായത്. സിദ്ധഗംഗ മഠത്തിലെത്തിയ പ്രധാനമന്ത്രിയെ നെറ്റിയിൽ വിഭൂതിയണിയിച്ചും രുദ്രാക്ഷമാലയണിയിച്ചും പരമ്പരാഗതരീതിയിലാണ് സ്വീകരിച്ചത്. ബെംഗളൂരു എച്ച്.എ.എൽ. http://bangalorevartha.in/archives/29573 വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ പ്രത്യേക വിമാനത്തിലെത്തിയശേഷം ഹെലികോപ്റ്ററിലാണ് തുമകൂരുവിലെത്തിയത്. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, കേന്ദ്രമന്ത്രിമാരായ ഡി.വി. സദാനന്ദഗൗഡ, പ്രൾഹാദ് ജോഷി എന്നിവരും ഒപ്പമുണ്ടായിരുന്നു. മഠത്തിലെ സമാധി സന്ദർശിച്ചശേഷം നടന്ന പ്രത്യേകപൂജയിലും പങ്കെടുത്തു. ശിവകുമാരസ്വാമിയുടെ സ്മരണയ്ക്കായി നിർമിക്കുന്ന മ്യൂസിയത്തിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു.…

Read More
Click Here to Follow Us