ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സഹായം നല്‍കില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചതോടെ സംഘടനകളും സ്ഥാപനങ്ങളും മുന്നിട്ടിറങ്ങി രണ്ട് കോടി രൂപയോളം സമാഹിരിച്ചു. ഇതില്‍ 25 ലക്ഷം വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ബാക്കി പരിക്കേറ്റവരുടെ ചികിത്സക്കും മറ്റും ഉപയോഗിക്കുമെന്ന് സീനിയര്‍ പൊലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ നേരത്തെ പറഞ്ഞെങ്കിലും പിന്നീട് വാഗ്ദാനം പിന്‍വലിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സന്നദ്ധ സംഘടനകള്‍ രംഗത്തിറങ്ങിയത്. പൗരത്വ പ്രതിഷേധത്തെ തുടര്‍ന്ന് ഡിസംബര്‍…
Read MoreMonth: January 2020
പ്രധാനമന്ത്രി ഇന്ന് നഗരത്തിൽ;സുരക്ഷ ശക്തമാക്കി.
ബെംഗളൂരു : ഇന്നും നാളെയുമായി ബംഗളൂരുവിലും തുമുക്കുരുവിലും പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത് കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. രണ്ടു ദിവസം മുൻപ് തുമുകുരുവിൽ എത്തിയ മുഖ്യമന്ത്രി യെദ്യൂരപ്പ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ഇന്ന് ബംഗളൂരുവിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ തുമകുരുവിൽ 02:15ന് സിദ്ധഗംഗ മഠം സന്ദർശിക്കുന്ന അദ്ദേഹം ജൂനിയർ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കൃഷി കർമ്മണി അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യും. മണിപ്പൂർ, ജാർഖണ്ഡ് മുഖ്യമന്ത്രിമാരും ഉത്തരാഖണ്ഡ് ഗവർണറും പങ്കെടുക്കും. ഈ…
Read More“പാവപ്പെട്ടവർക്ക് ന്യായവിലയിൽ മദ്യം നൽകണം”
ബെംഗളൂരു : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിലവാരം കൂടിയ മദ്യം സർക്കാർ കുറഞ്ഞവിലയിൽ നിൽക്കുമെന്ന് എക്സൈസ് മന്ത്രി പ്രഖ്യാപിച്ചതായി ആരോപണം. തൻറെ വാക്കുകൾ തെറ്റിദ്ധരിച്ചതാണെന്നും സർക്കാറിന് ഇത്തരം നീക്കങ്ങൾ ഒന്നുമില്ലെന്നും മന്ത്രി പിന്നീട് വ്യക്തമാക്കി. നിലവാരം കൂടിയ മദ്യം സബ്സിഡി നിരക്കിൽ വിൽക്കണം എന്ന് ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നുണ്ട് എന്നാണ് താൻ ഉദ്ദേശിച്ചത്. 2013 ൽ ഇത്തരമൊരു നിർദേശം സർക്കാറിന് മുന്നിൽ വന്നിരുന്നു എന്നാൽ താൻ മന്ത്രിയായ ശേഷം ഇത്തരം ആവശ്യങ്ങൾ ഒന്നും ഉയർന്നിട്ടില്ല എന്നും നാഗേഷ് പറഞ്ഞു.
Read Moreജെ.ഡി.എസ്.നേരിടുന്നത് ചരിത്രത്തിലില്ലാത്തല്ല വെല്ലുവിളി;ശിവകുമാർ കെ.പി.സി.സി. അദ്ധ്യക്ഷനായാൽ ഒരു വിഭാഗം കോൺഗ്രസിലേക്ക് പോകും; മറ്റൊരു വിഭാഗം ബി.ജെ.പിയുമായി ചർച്ച തുടരുന്നു.
ബെംഗളൂരു: ഒരു കാലത്ത് രാജ്യത്ത് കോൺഗ്രസിനെതിരെ ശക്തമായി ഉയർന്നു വന്ന ജനതാ മൂവ്മെന്റിന്റെ ഭാഗമായിരുന്ന ജനതാദൾ അവസാനം രണ്ടായി വിഘടിക്കുകയായിരുന്നു ഒന്ന് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബീഹാറിൽ ജെ ഡി യു ,മറ്റൊന്ന് മുൻ പ്രധാനമന്ത്രിയും കൂടിയായ എച്ച് ഡി ദേവഗൗഡയുടെ കൂടെ ജെ.ഡി.എസ്. ” അപ്പ മക്കൾ ” പാർട്ടി എന്ന് കർണാടകയിൽ എതിർക്കുന്നവർ വിശേഷിപ്പിക്കുന്ന പാർട്ടി ഇപ്പോൾ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ദിനേഷ് ഗുണ്ടുറാവുവിന്റെ പിൻഗാമിയായി കർണാടക കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതാര്? അത് ഡി.കെ.ശിവകുമാർ ആയിരിക്കുമോ? ഈ രണ്ടുചോദ്യങ്ങൾക്കുമുള്ള ഉത്തരത്തിനായി ആകാംക്ഷയോടെ…
Read Moreകൂക്ക് ടൗണിലെ മുത്തൂറ്റ് ഫിനാൻസിലെ കവർച്ച; രണ്ടുപേർ നേപ്പാൾ അതിർത്തിയിൽനിന്ന് പിടിയിൽ!!
ബെംഗളൂരു: ലിംഗരാജപുരം കൂക്ക് ടൗണിലെ മുത്തൂറ്റ് ഫിനാൻസ് ശാഖയുടെ ചുമർ തുരന്ന് 16 കോടി രൂപ വിലമതിക്കുന്ന 70 കിലോ പണയ സ്വർണം കവർന്ന സംഘത്തിലെ രണ്ടുപേർ പിടിയിലായി. നേപ്പാൾ അതിർത്തിയിൽനിന്നാണ് ബെംഗളൂരു പോലീസ് ഇവരെ പിടികൂടിയത്. ഏഴുകിലോയോളം സ്വർണവും ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കവർച്ച സംഘത്തിലെ പത്തുപേരെയാണ് ഇനി പിടികൂടാനുള്ളത്. പിടിയിലായവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഓഫീസ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് കവർച്ച നടന്നതായി കണ്ടെത്തിയത്. കൂക്ക് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിൽ നേപ്പാൾ സ്വദേശി സുരക്ഷാജീവനക്കാരനെയും ഇയാളുടെ 11 സുഹൃത്തുക്കളെയും സംഭവത്തിനുശേഷം കാണാനില്ലെന്ന് വ്യക്തമായി.…
Read Moreയെദിയൂരപ്പയുടെ കോലം കത്തിച്ചതിന് പകരമായി ഉദ്ദവിന്റെ കോലം കത്തിച്ച് കന്നഡ അനുകൂല സംഘടനകൾ;ബെളഗാവിയിൽ പ്രതിഷേധം കനക്കുന്നു.
ബെംഗളൂരു : ബളഗാവിയും സമീപപ്രദേശങ്ങളിലും മഹാരാഷ്ട്ര യോട് ചേർക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന പ്രവർത്തകർ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ കോലം കത്തിച്ചതിൽ സംസ്ഥാന വ്യാപക പ്രതിഷേധവും ആയി കന്നട അനുകൂല സംഘടനകൾ. ബംഗളൂരുവിലും ഹാസൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കോലം കത്തിച്ച കന്നഡ രക്ഷണ വേദികെ പ്രവർത്തകർ ശിവസേനയും മഹാരാഷ്ട്ര ഏകീകരണം സമിതിക്കും എതിരെ മുദ്രാവാക്യം മുഴക്കി കഴിഞ്ഞദിവസം കോലാപ്പൂരിൽ കന്നഡ സിനിമകളുടെ പ്രദർശനം തടയുകയും കന്നഡ ബോർഡിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്തിരുന്നു. ശിവസേനയെ ഉദ്ധവ് താക്കറെയും കന്നഡികളുടെ വികാരം വ്രണപ്പെടുത്തുകയാണെന്ന് മന്ത്രി…
Read Moreസംസ്ഥാനത്ത് നിന്ന് റെയിൽവേ മന്ത്രിയുണ്ടായതിന്റെ ഉപകാരം ജനങ്ങൾക്ക്;6 മാസത്തിനിടെ ലഭിച്ചത് 24 തീവണ്ടികൾ.
ബെംഗളൂരു : ആറുമാസത്തിനിടെ കർണാടക അനുവദിച്ച ഇരുപത്തിനാലാമത്തെ ട്രെയിൻ പുതുവത്സര സമ്മാനമായി ഇന്ന് ഓടിത്തുടങ്ങും. പുതിയ റെക്കോർഡ് സൃഷ്ടിച്ചാണ് കർണാടക കാരനായ റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി ഈ സ്വന്തം സംസ്ഥാനത്തെ പുതിയ ട്രെയിനുകൾ അനുവദിച്ചത്. ജൂലൈ 7ന് സ്വന്തം മണ്ഡലമായ ബെലഗാവിയിൽ നിന്നും സംസ്ഥാന തലസ്ഥാനമായ ബാംഗ്ലൂരിലേക്ക് പുതിയ ട്രെയിൻ അനുവദിച്ച ആയിരുന്നു തുടക്കം. പിന്നീട് തുടർച്ചയായി ഹോളിഡേ സ്പെഷ്യൽ, പൂജ സ്പെഷ്യൽ എന്നെല്ലാം പേരിട്ട പുതിയ ട്രെയിനുകൾ വന്നു . അതെല്ലാം ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു. ഭൂരിഭാഗവും പാസഞ്ചർ സർവീസുകളാണ് ചെന്നൈയിലേക്കു റെനിഗുണ്ട…
Read Moreക്രിസ്തു പ്രതിമ വിഷയത്തിൽ വിവാദ പ്രസ്താവനകൾ ഒഴിവാക്കണം: മുഖ്യമന്ത്രി.
ബെംഗളൂരു: രാമനഗര യേശുക്രിസ്തുവിന്റെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രിമാർ വിവാദ പ്രസ്താവനകൾ ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി. പ്രതിമാ നിർമ്മാണത്തിന് എതിർക്കരുത് എന്നും ഇതിനെ നടപടികളിൽ എന്തെങ്കിലും ക്രമക്കേട് ഉണ്ടെങ്കിൽ വിമർശിച്ചാൽ മതിയെന്നുമാണ് നിർദേശം. ഹാരോബലിയിൽ കബാലി ബെട്ടയിൽ 114 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ ക്രിസ്മസ് ദിനത്തിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ തറക്കല്ലിട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. ശിവകുമാറിനെ വിമർശിച്ച് രംഗത്തെത്തിയ മന്ത്രി കെ സി ഈശ്വര ഉൾപ്പെടെയുള്ളവർ പ്രതിമ സ്ഥാപിക്കുക എതിർത്ത് പ്രസ്താവന നടത്തിയിരുന്നു. കഴിഞ്ഞ…
Read Moreഇനി മാലിന്യം വേർതിരിച്ച് നൽകണം;ഇല്ലെങ്കിൽ കനത്ത പിഴ;ഒരു വൃത്തിയുള്ള നഗരം സൃഷ്ടിച്ചെടുക്കാൻ നമുക്ക് ഓരോരുത്തർക്കും ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..
ബെംഗളൂരു : വൃത്തിയുള്ള നഗരം നിലനിർത്തേണ്ടത് അധികൃതരുടെ മാത്രം ആവശ്യമല്ല, ഓരോ സാധാരണക്കാരനും ശ്രദ്ധിക്കേണ്ടതാണ്. പൊതുസ്ഥലത്ത് തുപ്പുക, മലമൂത്രവിസർജനം നടത്തുക മാലിന്യം വലിച്ചെറിയുക എന്നിവയ്ക്ക് ആദ്യതവണ 500 രൂപയും ആവർത്തിച്ചാൽ ആയിരം രൂപയുമാണ് പിഴ വീടുകളിൽ മാലിന്യം ശേഖരിക്കാൻ എത്തുന്ന ഓട്ടോ ടിപ്പറുകൾക്ക് ഇന്നുമുതൽ അടുക്കള മാലിന്യവും ഖരമാലിന്യം വേർതിരിച്ചു നൽകണം. അടുക്കള മാലിന്യം പ്ലാസ്റ്റിക് കവറിൽ നൽകരുത് മാലിന്യം വേർതിരിച്ച് നൽകിയില്ലെങ്കിൽ 500 മുതൽ 1000 രൂപ വരെ പിഴ. ഹോട്ടലുകൾ ഓഫീസ് കെട്ടിടങ്ങൾ തുടങ്ങിയവ മാലിന്യ സംസ്കരണത്തിൽ വീഴ്ചവരുത്തിയാൽ ആയിരം രൂപയും…
Read Moreപുതുവർഷ സമ്മാനം ബെസ്കോം വക;നഗരത്തിൽ വൈദ്യുതി ചാർജ് കുറയും.
ബെംഗളൂരു : പുതുവർഷത്തിൽ സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കുറയും. നഗരത്തിൽ വൈദ്യുതി വിതരണ ചുമതലയുള്ള ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) യൂണിറ്റിന് 12 പൈസ വരെയാണ് കുറയ്ക്കുക. താപവൈദ്യുത നിലയങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന് ഉള്ള നിരക്ക് കുറയ്ക്കാൻ കർണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചതോടെയാണ് വൈദ്യുതി നിരക്കിൽ കുറവ് വരുന്നത്. മംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി 7 പൈസയും ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (മൈസൂരും സമീപ പ്രദേശങ്ങൾ ) 9 പൈസയും ഹുബ്ബളളി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി 5 പൈസയും…
Read More