ക്രിസ്തു പ്രതിമ വിഷയത്തിൽ വിവാദ പ്രസ്താവനകൾ ഒഴിവാക്കണം: മുഖ്യമന്ത്രി.

ബെംഗളൂരു: രാമനഗര യേശുക്രിസ്തുവിന്റെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രിമാർ വിവാദ പ്രസ്താവനകൾ ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി.

പ്രതിമാ നിർമ്മാണത്തിന് എതിർക്കരുത് എന്നും ഇതിനെ നടപടികളിൽ എന്തെങ്കിലും ക്രമക്കേട് ഉണ്ടെങ്കിൽ വിമർശിച്ചാൽ മതിയെന്നുമാണ് നിർദേശം.

ഹാരോബലിയിൽ കബാലി ബെട്ടയിൽ 114 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ ക്രിസ്മസ് ദിനത്തിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ തറക്കല്ലിട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

ശിവകുമാറിനെ വിമർശിച്ച് രംഗത്തെത്തിയ മന്ത്രി കെ സി ഈശ്വര ഉൾപ്പെടെയുള്ളവർ പ്രതിമ സ്ഥാപിക്കുക എതിർത്ത് പ്രസ്താവന നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം മന്ത്രിസഭ ചേർന്നപ്പോൾ മന്ത്രിമാരിൽ ഒരാൾ വിഷയം ഉന്നയിച്ചെങ്കിലും അവഗണിച്ച, യെദ്യൂരപ്പ ക്രൈസ്തവരുടെ വികാരം വ്രണപ്പെടുത്തുന്ന വിധം പ്രസ്താവനകളും വേണ്ടെന്ന് നിർദേശിച്ചതായി പാർട്ടി വൃത്തങ്ങൾ പറയുന്നു.

രാഷ്ട്രീയ ലക്ഷ്യമിട്ടാണ് ശിവകുമാർ പ്രതിമ നിർമാണത്തിന് സഹായം നൽകിയതെന്നും അതിനാൽ ഇതിനെതിരെ പ്രസ്താവനകൾ ബിജെപി ക്ഷീണം ചെയ്യുമെന്നതാണ് ഇവരുടെ വിലയിരുത്തൽ.

  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

പ്രതിമ നിർമ്മാണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഒന്നുമില്ലെന്ന് ശിവകുമാർ പ്രതികരിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
[masterslider id="10"]

Related posts