കൂക്ക് ടൗണിലെ മുത്തൂറ്റ് ഫിനാൻസിലെ കവർച്ച; രണ്ടുപേർ നേപ്പാൾ അതിർത്തിയിൽനിന്ന് പിടിയിൽ!!

ബെംഗളൂരു: ലിംഗരാജപുരം കൂക്ക് ടൗണിലെ മുത്തൂറ്റ് ഫിനാൻസ് ശാഖയുടെ ചുമർ തുരന്ന് 16 കോടി രൂപ വിലമതിക്കുന്ന 70 കിലോ പണയ സ്വർണം കവർന്ന സംഘത്തിലെ രണ്ടുപേർ പിടിയിലായി.

നേപ്പാൾ അതിർത്തിയിൽനിന്നാണ് ബെംഗളൂരു പോലീസ് ഇവരെ പിടികൂടിയത്. ഏഴുകിലോയോളം സ്വർണവും ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കവർച്ച സംഘത്തിലെ പത്തുപേരെയാണ് ഇനി പിടികൂടാനുള്ളത്. പിടിയിലായവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഓഫീസ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് കവർച്ച നടന്നതായി കണ്ടെത്തിയത്. കൂക്ക് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിൽ നേപ്പാൾ സ്വദേശി സുരക്ഷാജീവനക്കാരനെയും ഇയാളുടെ 11 സുഹൃത്തുക്കളെയും സംഭവത്തിനുശേഷം കാണാനില്ലെന്ന് വ്യക്തമായി.

മുത്തൂറ്റ് ഫിനാൻസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ തന്നെയാണ് സുരക്ഷാ ജീവനക്കാരനും താമസിച്ചിരുന്നത്. ഏറെക്കാലത്തെ നിരീക്ഷണത്തിനൊടുവിലാണ് കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.

മുത്തൂറ്റ് ബ്രാഞ്ചിനോട് ചേർന്ന ശുചിമുറിയിൽ നിന്നാണ് ഇവർ സ്ഥാപനത്തിനുള്ളിലേക്ക് ദ്വാരമുണ്ടാക്കിയത്. കേസന്വേഷണത്തിന് നാലു സംഘങ്ങളെ പോലീസ് നിയോഗിച്ചിട്ടുണ്ട്.

  പരോളിലിറങ്ങി മുങ്ങി എമ്പുരാൻ അടക്കമുളള സിനിമകളിൽ അഭിനയിച്ചുപോന്ന കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ

കവർച്ചയ്ക്ക് ശേഷം മോഷ്ടാക്കൾ നേപ്പാളിലേക്ക് കടന്നിട്ടുണ്ടാകാമെന്ന നിഗമനത്തെത്തുടർന്നാണ് ഒരു സംഘം നേപ്പാളിലേക്ക് പോയത്. കഴിഞ്ഞമാസം 23-നായിരുന്നു കവർച്ച.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
[masterslider id="10"]

Related posts