ബെംഗളൂരു: ഒരു കാലത്ത് രാജ്യത്ത് കോൺഗ്രസിനെതിരെ ശക്തമായി ഉയർന്നു വന്ന ജനതാ മൂവ്മെന്റിന്റെ ഭാഗമായിരുന്ന ജനതാദൾ അവസാനം രണ്ടായി വിഘടിക്കുകയായിരുന്നു ഒന്ന് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബീഹാറിൽ ജെ ഡി യു ,മറ്റൊന്ന് മുൻ പ്രധാനമന്ത്രിയും കൂടിയായ എച്ച് ഡി ദേവഗൗഡയുടെ കൂടെ ജെ.ഡി.എസ്.
” അപ്പ മക്കൾ ” പാർട്ടി എന്ന് കർണാടകയിൽ എതിർക്കുന്നവർ വിശേഷിപ്പിക്കുന്ന പാർട്ടി ഇപ്പോൾ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്.
ദിനേഷ് ഗുണ്ടുറാവുവിന്റെ പിൻഗാമിയായി കർണാടക കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതാര്? അത് ഡി.കെ.ശിവകുമാർ ആയിരിക്കുമോ? ഈ രണ്ടുചോദ്യങ്ങൾക്കുമുള്ള ഉത്തരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരുടെ ആദ്യപന്തിയിലുള്ളത് സംസ്ഥാനത്തെ കോൺഗ്രസുകാരല്ല, പകരം ജെ.ഡി.എസിലെ നേതാക്കളും അണികളുമാണ്.
അതിനൊരു വലിയ കാരണവുമുണ്ട്.
ഡിസംബറിൽ പതിനഞ്ചിടങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കനത്തപരാജയമാണ് ജെ.ഡി.എസ് നേരിട്ടത്. ഒരു സീറ്റുപോലും നേടാനായില്ല. ഈ പശ്ചാത്തലത്തിൽ നിരവധി നേതാക്കളും പ്രവർത്തകരും കൂടുമാറ്റത്തിനുള്ള മുന്നൊരുക്കത്തിലാണ്.
കോൺഗ്രസ് അധ്യക്ഷപദത്തിലേക്ക് ആരെത്തും എന്നതിനെ അടിസ്ഥാനമാക്കിയാകും ഇവർ തീരുമാനം കൈക്കൊള്ളുകയെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കോൺഗ്രസിന്റെ അധ്യക്ഷപദത്തിൽ ഡി.കെ. എത്തിയാൽ മാത്രമേ അവിടേക്ക് പോയിട്ട് കാര്യമുള്ളുവെന്നാണ് ജെ.ഡി.എസിലെ പലനേതാക്കളും കണക്കുകൂട്ടുന്നത്. മറ്റുചിലരാകട്ടെ, കോൺഗ്രസ് നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന ജി. പരമേശ്വര ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടത്തി. കോൺഗ്രസിൽ എത്തുന്നപക്ഷം സ്ഥാനങ്ങൾ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
അതേസമയം, ജെ.ഡി.എസിൽനിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറാൻ സിറ്റിങ് എം.എൽ.എമാർ ഉൾപ്പെടെയുള്ള നേതാക്കളും അണികളും തയ്യാറെടുക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചിലരൊക്കെ ബി.ജെ.പി നേതൃത്വവുമായി ചർച്ചകളും നടത്തിക്കഴിഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.