ബി.എം.ടി.സി ബസ്സിൽ പോക്കറ്റടി; വിദ്യാർത്ഥിക്ക് വൻ ധനനഷ്ടം!!

  ബെംഗളൂരു: ബി.എം.ടി.സി ബസ്സിൽ പോക്കറ്റടി; വിദ്യാർത്ഥിക്ക് വൻ ധനനഷ്ടം!! ഒരു ലക്ഷത്തോളം രൂപയും പ്രധാന രേഖകളും നഷ്ടപ്പെട്ടതായി വിദ്യാർത്ഥിയുടെ പരാതി. കെങ്കേരി സ്വദേശിയായ ബിഎൻ രാഘവേന്ദ്രയാണ്(28) പരാതി നൽകിയത്. വൈകിട്ട് 6.30 ഓടെ കെങ്കേരി ബസ് സ്റ്റോപ്പിൽ നിന്നാണ് ബസ്സിൽ കയറിയത്. ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിനു മുമ്പ് തന്റെ അക്കൗണ്ടിൽ നിന്ന് 40000 രൂപ പിൻവലിക്കപ്പെട്ടതായി മൊബൈലിൽ മെസേജ് വന്നു. അപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരമറിയുന്നതെന്ന് രാഘവേന്ദ്ര പറയുന്നു. എടിഎം കാർഡിനുപിന്നിൽ മറന്നുപോകാതിരിക്കാൻ താൻ പാസ്‍വേർഡ് കുറിച്ചുവച്ചിരുന്നുവെന്നും രാഘവേന്ദ്ര കെങ്കേരി…

Read More

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ ഒരു മണിക്കൂറിനുള്ളിൽ തിരക്കുള്ള സ്ഥലത്ത് കാറിന്റെ ചില്ല് തകർത്ത് ലാപ്പ്ടോപ്പുകളും പണവും കവർന്നു;സംഭവം നടന്നത് ഇലക്ട്രോണിക് സിറ്റിയിൽ.

  ബെംഗളൂരു : നമ്മൾ പലരും വില പിടിച്ച സാധനങ്ങൾ എല്ലാം കാറിനുള്ളിൽ വച്ച് ഷോപ്പിങ്ങിനും ഭക്ഷണം കഴിക്കാൻ ഹോട്ടലിലും മറ്റും പോകാറുള്ളതാണ്. ഇനി ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് 2 വട്ടം ആലോചിക്കണമെന്നാണ് ഇലക്ട്രോണിക് സിറ്റിയിലെ നീലാദ്രിയിൽ ഉണ്ടായ സംഭവം വ്യക്തമാക്കുന്നത്. 32 വയസുകാരനായ ടെക്കിക്ക് 2 ലാപ്പ്ടോപ്പ് കളും 1000 രൂപയും ആണ്കാറിനുള്ളിൽ നിന്ന് നഷ്ടമായത്. നഗരത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കിരണും ഇമ്രാനും സിറ്റിയിൽ എത്തിയ മറ്റൊരു സുഹൃത്തിനെ കാണാൻ തന്റെ ഹ്യുണ്ടായി ഗെറ്റ്സ് കാർ പുറത്ത് നിർത്തി…

Read More

മോഹന്‍ലാലിന്‍റെ പുതിയ ചിത്രമായ ബിഗ്‌ ബ്രദറിലെ വീഡിയോ ഗാനം പുറത്തുവിട്ടു

  ‘കണ്ടോ കണ്ടോ’ എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാണ്. ഗൗരി ലക്ഷ്മിയും അമിത് ത്രിവേദിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. http://bangalorevartha.in/archives/40375 അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, ഗാഥ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനൊ ഖാലിദ്, ഇര്‍ഷാദ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഈ മാസമാണ് പ്രദര്‍ശനത്തിനെത്തുന്നത്.

Read More

മുഖ്യമന്ത്രി കൈവിട്ടപ്പോള്‍ വിവിധ സംഘടനകളും സ്ഥാപനങ്ങളും മുന്നിട്ടിറങ്ങി സമാഹരിച്ചത് 2 കോടി!!

ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സഹായം നല്‍കില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചതോടെ സംഘടനകളും സ്ഥാപനങ്ങളും മുന്നിട്ടിറങ്ങി രണ്ട് കോടി രൂപയോളം സമാഹിരിച്ചു. ഇതില്‍ 25 ലക്ഷം വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ബാക്കി പരിക്കേറ്റവരുടെ ചികിത്സക്കും മറ്റും ഉപയോഗിക്കുമെന്ന് സീനിയര്‍ പൊലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ നേരത്തെ പറഞ്ഞെങ്കിലും പിന്നീട് വാഗ്ദാനം പിന്‍വലിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സന്നദ്ധ സംഘടനകള്‍ രംഗത്തിറങ്ങിയത്. പൗരത്വ പ്രതിഷേധത്തെ തുടര്‍ന്ന് ഡിസംബര്‍…

Read More

പ്രധാനമന്ത്രി ഇന്ന് നഗരത്തിൽ;സുരക്ഷ ശക്തമാക്കി.

ബെംഗളൂരു : ഇന്നും നാളെയുമായി ബംഗളൂരുവിലും തുമുക്കുരുവിലും പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത് കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. രണ്ടു ദിവസം മുൻപ് തുമുകുരുവിൽ എത്തിയ മുഖ്യമന്ത്രി യെദ്യൂരപ്പ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ഇന്ന് ബംഗളൂരുവിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ തുമകുരുവിൽ 02:15ന് സിദ്ധഗംഗ മഠം സന്ദർശിക്കുന്ന അദ്ദേഹം ജൂനിയർ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കൃഷി കർമ്മണി അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യും. മണിപ്പൂർ, ജാർഖണ്ഡ് മുഖ്യമന്ത്രിമാരും ഉത്തരാഖണ്ഡ് ഗവർണറും പങ്കെടുക്കും. ഈ…

Read More

“പാവപ്പെട്ടവർക്ക് ന്യായവിലയിൽ മദ്യം നൽകണം”

ബെംഗളൂരു : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിലവാരം കൂടിയ മദ്യം സർക്കാർ കുറഞ്ഞവിലയിൽ നിൽക്കുമെന്ന് എക്സൈസ് മന്ത്രി പ്രഖ്യാപിച്ചതായി ആരോപണം. തൻറെ വാക്കുകൾ തെറ്റിദ്ധരിച്ചതാണെന്നും സർക്കാറിന് ഇത്തരം നീക്കങ്ങൾ ഒന്നുമില്ലെന്നും മന്ത്രി പിന്നീട് വ്യക്തമാക്കി. നിലവാരം കൂടിയ മദ്യം സബ്സിഡി നിരക്കിൽ വിൽക്കണം എന്ന് ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നുണ്ട് എന്നാണ് താൻ ഉദ്ദേശിച്ചത്. 2013 ൽ ഇത്തരമൊരു നിർദേശം സർക്കാറിന് മുന്നിൽ വന്നിരുന്നു എന്നാൽ താൻ മന്ത്രിയായ ശേഷം ഇത്തരം ആവശ്യങ്ങൾ ഒന്നും ഉയർന്നിട്ടില്ല എന്നും നാഗേഷ് പറഞ്ഞു.

Read More

ജെ.ഡി.എസ്.നേരിടുന്നത് ചരിത്രത്തിലില്ലാത്തല്ല വെല്ലുവിളി;ശിവകുമാർ കെ.പി.സി.സി. അദ്ധ്യക്ഷനായാൽ ഒരു വിഭാഗം കോൺഗ്രസിലേക്ക് പോകും; മറ്റൊരു വിഭാഗം ബി.ജെ.പിയുമായി ചർച്ച തുടരുന്നു.

ബെംഗളൂരു: ഒരു കാലത്ത് രാജ്യത്ത് കോൺഗ്രസിനെതിരെ ശക്തമായി ഉയർന്നു വന്ന ജനതാ മൂവ്മെന്റിന്റെ ഭാഗമായിരുന്ന ജനതാദൾ അവസാനം രണ്ടായി വിഘടിക്കുകയായിരുന്നു ഒന്ന് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബീഹാറിൽ ജെ ഡി യു ,മറ്റൊന്ന് മുൻ പ്രധാനമന്ത്രിയും കൂടിയായ എച്ച് ഡി ദേവഗൗഡയുടെ കൂടെ ജെ.ഡി.എസ്. ” അപ്പ മക്കൾ ” പാർട്ടി എന്ന് കർണാടകയിൽ എതിർക്കുന്നവർ വിശേഷിപ്പിക്കുന്ന പാർട്ടി ഇപ്പോൾ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ദിനേഷ് ഗുണ്ടുറാവുവിന്റെ പിൻഗാമിയായി കർണാടക കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതാര്? അത് ഡി.കെ.ശിവകുമാർ ആയിരിക്കുമോ? ഈ രണ്ടുചോദ്യങ്ങൾക്കുമുള്ള ഉത്തരത്തിനായി ആകാംക്ഷയോടെ…

Read More

കൂക്ക് ടൗണിലെ മുത്തൂറ്റ് ഫിനാൻസിലെ കവർച്ച; രണ്ടുപേർ നേപ്പാൾ അതിർത്തിയിൽനിന്ന് പിടിയിൽ!!

ബെംഗളൂരു: ലിംഗരാജപുരം കൂക്ക് ടൗണിലെ മുത്തൂറ്റ് ഫിനാൻസ് ശാഖയുടെ ചുമർ തുരന്ന് 16 കോടി രൂപ വിലമതിക്കുന്ന 70 കിലോ പണയ സ്വർണം കവർന്ന സംഘത്തിലെ രണ്ടുപേർ പിടിയിലായി. നേപ്പാൾ അതിർത്തിയിൽനിന്നാണ് ബെംഗളൂരു പോലീസ് ഇവരെ പിടികൂടിയത്. ഏഴുകിലോയോളം സ്വർണവും ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കവർച്ച സംഘത്തിലെ പത്തുപേരെയാണ് ഇനി പിടികൂടാനുള്ളത്. പിടിയിലായവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഓഫീസ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് കവർച്ച നടന്നതായി കണ്ടെത്തിയത്. കൂക്ക് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിൽ നേപ്പാൾ സ്വദേശി സുരക്ഷാജീവനക്കാരനെയും ഇയാളുടെ 11 സുഹൃത്തുക്കളെയും സംഭവത്തിനുശേഷം കാണാനില്ലെന്ന് വ്യക്തമായി.…

Read More
Click Here to Follow Us