പ്രധാനമന്ത്രി ഇന്ന് നഗരത്തിൽ;സുരക്ഷ ശക്തമാക്കി.

ബെംഗളൂരു : ഇന്നും നാളെയുമായി ബംഗളൂരുവിലും തുമുക്കുരുവിലും പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത് കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി.

രണ്ടു ദിവസം മുൻപ് തുമുകുരുവിൽ എത്തിയ മുഖ്യമന്ത്രി യെദ്യൂരപ്പ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.

സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.

ഇന്ന് ബംഗളൂരുവിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ തുമകുരുവിൽ 02:15ന് സിദ്ധഗംഗ മഠം സന്ദർശിക്കുന്ന അദ്ദേഹം ജൂനിയർ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കൃഷി കർമ്മണി അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യും.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

മണിപ്പൂർ, ജാർഖണ്ഡ് മുഖ്യമന്ത്രിമാരും ഉത്തരാഖണ്ഡ് ഗവർണറും പങ്കെടുക്കും.

ഈ സമയങ്ങളിൽ തുമുകുരുവിൽ ഡ്രോണുകൾ പറത്തുന്നതിന് വിലക്കേർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോക്ടർ രാജേഷ് കുമാർ അറിയിച്ചു.

5:30ന് ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി ഡിആർഡിഒ കേന്ദ്രം സന്ദർശിക്കും.

രാത്രി രാജ്ഭവനിൽ തങ്ങും.

  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി

മൂന്നിന് ഹെബ്ബാൾ കാർഷിക സർവകലാശാല ക്യാംപസിൽ നടക്കുന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
[masterslider id="10"]

Related posts