പുതുവർഷ സമ്മാനം ബെസ്കോം വക;നഗരത്തിൽ വൈദ്യുതി ചാർജ് കുറയും.

ബെംഗളൂരു : പുതുവർഷത്തിൽ സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കുറയും.

നഗരത്തിൽ വൈദ്യുതി വിതരണ ചുമതലയുള്ള ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) യൂണിറ്റിന് 12 പൈസ വരെയാണ് കുറയ്ക്കുക.

താപവൈദ്യുത നിലയങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന് ഉള്ള നിരക്ക് കുറയ്ക്കാൻ കർണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചതോടെയാണ് വൈദ്യുതി നിരക്കിൽ കുറവ് വരുന്നത്.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

മംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി 7 പൈസയും ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (മൈസൂരും സമീപ പ്രദേശങ്ങൾ ) 9 പൈസയും ഹുബ്ബളളി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി 5 പൈസയും ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി 7 പൈസയുമാണ് യൂണിറ്റൊന്നിന് കുറയ്ക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts