പശ്ചിമഘട്ടത്തിലൂടെയുള്ള ഹൈവേ പദ്ധതിക്ക് കർണാടക ഹൈക്കോടതിയുടെ ‘സ്റ്റേ’

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ ശിശിലയെയും ചിക്കമഗളൂരുവിലെ ബൈരപുരയെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിക്ക് കർണാടക ഹൈക്കോടതിയുടെ ‘സ്റ്റേ’.

പശ്ചിമഘട്ടത്തിന്റെ പ്രധാനഭാഗത്തുകൂടി കടന്നുപോകുന്നതിനാൽ പരിസ്ഥിതിവാദികളിൽനിന്ന് എതിർപ്പ് ഉയർന്നിരുന്നു. ഹൈവേയ്ക്കായി ബദൽപാത കണ്ടെത്തണമെന്നും നിർദിഷ്ടസ്ഥലത്ത് സർവേയോ മറ്റു നിർമാണപ്രവർത്തനങ്ങളോ പാടില്ലെന്നും ആവശ്യപ്പെട്ട് ചിക്കമഗളൂരു സ്വദേശി വിനയ് മാധവാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്.

ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് പ്രദീപ് സിങ് യെരൂർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ‘സ്റ്റേ’ ഉത്തരവു പുറപ്പെടുവിച്ചത്. കേന്ദ്രസർക്കാർ, റോഡ് ഗതാഗത മന്ത്രാലയം, സംസ്ഥാനസർക്കാർ, വനംവകുപ്പ്, ദേശീയപാതാ അതോറിറ്റി എന്നിവയ്ക്ക് നോട്ടീസും അയച്ചു.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

ചിത്രദുർഗ- മംഗളൂരു ദേശീയപാത 173-മായി ബന്ധിപ്പിക്കുന്ന നിർദിഷ്ട റോഡിനായി 60.13 ഹെക്ടർ വനഭൂമി നശിപ്പിക്കേണ്ടതായിവരുമെന്ന് പരാതിക്കാരനുവേണ്ടി ഹാജരായ അഡ്വ. സി.കെ. നന്ദകുമാർ കോടതിയിൽ പറഞ്ഞു.

നിരവധി ഏക്കർ വനഭൂമി വിഭജിച്ചുപോകുമെന്നും ദക്ഷിണകന്നഡ, ചിക്കമഗളൂരു, ചിത്രദുർഗ എന്നീ ജില്ലകളിലെ കടുവസംരക്ഷണമേഖല, ദേശീയോദ്യാനങ്ങൾ, വന്യജീവിസങ്കേതങ്ങൾ എന്നിവയ്ക്ക് നാശംവരുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
[masterslider id="10"]

Related posts