കെ.എസ്.ആർ.ടി.സി.ബസ് കീഴ്മേൽ മറിഞ്ഞു;ഒരു മരണം;25 പേർക്ക് പരിക്ക്.

ബെംഗളൂരു : മംഗളൂരു – ബെംഗളൂരു ദേശീയ പാതയിൽ ചന്നരായണ പട്ടണക്ക് സമീപം ഇന്ന് പുലർച്ചെ 2 മണിയോടെ ഉണ്ടായ അപകടത്തിൽ ഒരു യാത്രക്കാരൻ മരിച്ചു.

25 പേർക്ക് പരിക്കേറ്റു, ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദക്ഷിണ കന്നഡ ജില്ലയിലെ ബന്ദ്വാളിൽ നിന്നുള്ള അഭിഷേക് (28) ആണ് മരിച്ചത്.

  മരിച്ചതറിയാതെ ഭാര്യ ഭർത്താവിൻ്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് പത്ത് ദിവസം; ചിക്കമഗളൂരുവിനെ നടുക്കിയ സംഭവം

മംഗളൂരുവിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന ബസ്സിൽ 46 യാത്രക്കാർ ഉണ്ടായിരുന്നു.

എതിർ ദിശയിൽ പെട്ടെന്ന് കാർ വന്നതിനാൽ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം എന്നതാണ് ആദ്യ നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു രാജീവ് നഗറിൽ അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ: ഭീതിയിലാണ്ട് പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us