കൊച്ചി നാവികസേനാ ആസ്ഥാനത്ത് അപകടം; 2 നാവികര്‍ മരിച്ചു

കൊച്ചി: ഹെലികോപ്റ്റര്‍ ഹാംഗറിന്‍റെ വാതില്‍ തകര്‍ന്നു വീണ് 2 നാവികര്‍ മരിച്ചു. കൊച്ചി നാവികസേനാ ആസ്ഥാനത്താണ് സംഭവം. ഉദ്യോഗസ്ഥരുടെ ദേഹത്തേക്കാണ് വാതില്‍ വീണത്. ചീഫ് പെറ്റി ഓഫീസര്‍ പദവിയിലുള്ള രണ്ടു ഉദ്യോഗസ്ഥരാണ് മരിച്ചത്.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

നാവികസേനാ ആസ്ഥാനത്തിന് അകത്ത് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. തകര്‍ന്നുവീണ വാതില്‍ നാവികരുടെ തലയിലാണ് ഇടിച്ചത്. ഉടനെ ഇരുവരെയും നാവിക സേനാ ആസ്ഥാനത്തെ ആശുപത്രിയില്‍ എത്തിയ്ക്കുകയുണ്ടായി.

മരിച്ച നാവികരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അപകടത്തിലേക്ക് നയിച്ച കാരണങ്ങളും വ്യക്തമല്ല. ഹാംഗര്‍ തകര്‍ന്നു വീഴാന്‍ കാരണമെന്താണെന്ന് സേന വിശദീകരിച്ചിട്ടില്ല. മരിച്ചവരുടെ ബന്ധുക്കളെ അറിയിച്ച ശേഷം മറ്റു കാര്യങ്ങള്‍ പറയാമെന്നാണ് നാവികാ സേനാ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
[masterslider id="10"]

Related posts