എംഎൽഎയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; ധനസഹായം ആവശ്യപ്പെട്ടുള്ള അഭ്യർഥനകളും യഥേഷ്ടം

ബെം​ഗളുരു: വിജയപുരാ ജില്ലയിലെ ഇൻഡി നിയോജകമണ്ഡലത്തിലെ കോൺ​​ഗ്രസ് എംഎൽഎ യശ്വന്തരായ ​ഗൗഡ വി പാട്ടീലിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. എംഎൽഎയുടെ ചിത്രങ്ങളും യഥേഷ്ടം ചേർത്ത് 5000 ഡോളറിന്റെ സഹായം അഭ്യർഥിക്കുന്ന പോസ്റ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read More

വളർത്തു നായ്ക്കൾ തിരിച്ച് കൊടുത്ത ജീവിതം; കരടികളുടെ ആക്രമണത്തിൽ നിന്ന് കർഷകന് അത്ഭുതകരമായരക്ഷപ്പെടൽ

ബെള​ഗാവി: ബെള​ഗാവി ജില്ലയിലെ ഖാനാപുരയിൽ മോഹിഷേട്ട് ​ഗ്രമാത്തിലാണ് സംഭവം നടന്നത്. പരശുറാം എന്ന കർഷകനെ കൃഷിയിടത്തിലെ ജോലിക്കിടെ കരടികൾ ആക്രമിക്കുകയായിരുന്നു. യജമാനനെ കരടികൾ ആക്രമിക്കുന്ന കണ്ട രണ്ട് വളർത്തുനായ്ക്കൾ കരടികളെ ആക്രമിച്ച് തുരത്തിയോടിക്കുകയായിരുന്നു, നായ്ക്കളോട് പൊരുതി നിൽക്കാൻ കഴിയാതെ വന്ന കരടികൾ വനത്തിലേക്ക് തിരികെപോകുകയും ചെയ്തു.

Read More

മുക്കം സ്വദേശി ആത്മഹത്യ ചെയ്ത നിലയിൽ

ബെം​ഗളുരു; അൾസൂരിൽ വീടിനുള്ളിൽ കോഴിക്കോട് മുക്കം സ്വദേശി സുരേഷിനെ (42) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 20 വര്ഡഷം ബാം​ഗ്ലൂരിൽ ഷെഫായി പ്രവർത്തിച്ച സുരേഷ് 3 മാസം മുൻപാണ് ജോലി വിട്ടത്. പോസ്റ്റ് മോർട്ടത്തിന് ശേഷം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ സംസ്കാരം നടത്തി.

Read More

ഷട്ടിൽ ടൂർണ്ണമെന്റ് നടത്തുന്നു

ബെം​ഗളുരു: കേരളാ സമാജം ബാം​ഗ്ലൂർ സൗത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ ഷട്ടിൽ ടൂർണ്ണമെന്റ് നടത്തുന്നു. നവംബർ 18 ന് രാവിലെ 9 ന് ​ഗം​ഗാന​ഗറിലെ നോവ ബാഡ്മിന്റൺ അക്കാദമിയിൽ നടത്തും.

Read More

വീടുവാങ്ങാൻ നൽകിയ പണം നഷ്ടമായി; കുടുംബത്തിലെ 4 പേർ മരിച്ചനിലയിൽ

ബെം​ഗളുരു: വീടുവാാങ്ങിക്കാനായി നൽകിയ പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് യുവതി മാതാപിതാക്കളെയും മകളെയും കൊന്ന് ജീവനൊടുക്കി. ദൊഡ്ഡബൊമ്മസാന്ദ്രയിൽ താമസിക്കുന്ന സുധാറാണി(27), മാതാപിതാക്കളായ ജനാർദനൻ(52)), സുമിത്ര(45) എന്നിവരെ ഭക്ഷണത്തിൽവിഷം ചേർത്ത് നൽകിയും മകളായ സോണിക(6) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു വീട് വാങ്ങാനായി 25 ലക്ഷം വസ്തു ഉടമക്ക് നൽകിയെങ്കിും ഉടമ മരിച്ചതോടെ പണം ഇവർക്ക് തിരികെ ലഭിക്കാതാകുകയായിരുന്നു. സുധാറാണിയുടെ ഭർത്താവ് അർജുൻ മത്തിക്കരയിൽ മെഡിക്കൽ ഷോപ്പ് നടത്തുകയാണ്.

Read More

കാഴ്ച്ചയുടെ വിരുന്നൊരുക്കി ചിത്ര സന്തേ ജനവരിയിൽ എത്തുന്നു

ബെം​ഗളുരു: കാഴ്ച്ചയുടെ വിരുന്നൊരുക്കാൻ കർണ്ണാടക ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന ചിത്ര സന്തേ അഥവാ ചിത്ര ചന്ത ജനവരിയിൽ നടത്തും. ജനവരി 6 ന് കുമാരകൃപ റോഡിൽ നടക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 30.

Read More

​ഗവേഷണ മേഖലയിലെ ഏറ്റവും വലിയ പുരസ്കാരം സ്വന്തമാക്കി മലയാളി

ബെം​ഗളുരു: ​ഗവേഷണ മേഖലയിൽ ഇന്ത്യയിൽ നൽകപ്പെടുന്ന ഏറ്റവും വലിയ പുരസ്കാരമായ ഇൻഫോസിസ് പ്രൈസ് (72 ലക്ഷം രൂപ വീതം) സ്വന്തമാക്കി മലയാളി ശാസ്ത്രജ്ഞനും , കലാവസ്ഥാ വിദ​ഗ്​ദനുമായ ഡോ.എസ്കെ സതീഷ്, കൂടാതെ മറ്റ് 5 പേരു കൂടി ഈ നേട്ടം കരസ്ഥമാക്കിയവരിൽ ഉണ്ട്. ബെം​ഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽ അറ്റ്മോസ്ഫെറിക് ആൻഡ് ഒാഷ്യാനിക് സയൻസ് പ്രഫസറും ദിവേച സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് ഡയറക്ടറുമായ ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്. കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ഭൗതിക ശാസ്ത്ര വിഭാ​ഗത്തിലെ പുരസ്കാരം.

Read More

അടിമുടി മാറ്റങ്ങളുമായി മെട്രോ കാർഡ്

ബെം​ഗളുരു: ബിഎംആർസിഎൽ നമ്മ മെട്രോ സ്മാർട് കാർഡ് ഒാൺലൈൻ , മൊബൈൽ ആപ്പ് വഴി റീചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നു. 50 രൂപയിൽ തുടങ്ങി 3000 രൂപക്ക് വരെ റീചാർജ് ചെയ്യാൻ ബിഎംആർസിഎൽ വെബ്സൈറ്റിലെ സ്മാർട്ട് കാർഡ് ടോപ് അപ് ലിങ്കിൽ പ്രവേശിച്ചാൽ മതി. മുൻകാലങ്ങളിൽ പരമാവധി തുക എന്നത് 1500 രൂപവരെയായിരുന്നു; പൂർണ്ണ വിവരങ്ങൾക്ക് വെബ്സൈറ്റ് WWW.BMRC.CO.IN

Read More

ലിഫ്റ്റ് തകർന്ന് നാല് വിദ്യാർഥിനികൾക്ക് പരിക്കേറ്റു

ബെം​ഗളുരു: ബെം​ഗളുരുവിൽ ഇന്റേൺഷിപ്പിനെത്തിയ 4 വിദ്യാർഥിനികൾക്ക് അപ്പാർട്ട്മെന്റ് ലിഫ്റ്റ് തകർന്ന് പരിക്കേറ്റു. സൈഹരാബാദ് സിംബയോസിസ് ലോ യൂണിവേഴ്സിറ്റിയിലെ എൽഎൽബി വിദ്യാർഥികളായ അക്ഷര(20), തനുശ്രീ ബോസ്(24), ഫലാക്ക് പട്ടേൽ( 20), ഇഷിക(20) എന്നിവർക്കാണ് പരിക്കേറ്റത്. ഫ്രേസർ ടൗൺ എംഎം റോഡിലെ നെസ്റ്റ് അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. വിദ്യാർഥികൾ കയറിയലിഫ്റ്റ് കേബിൾ പൊട്ടി നിലം പതിക്കുകയായിരുന്നു. ‌ സംഭവത്തിൽ കെട്ടിട ഉടമക്കെതിരെ പുലികേശ ന​ഗർ പോലീസ് കേസെടുത്തു.

Read More

ന​ഗരത്തിന് ആഘോഷമായി ഛാഠ് പൂജ

ബെം​ഗളുരു: ഛാഠ് പൂജ ആഘോഷമാക്കി ന​ഗരത്തിലെ ഉത്തരേന്ത്യക്കാർ. സൂര്യ ദേവനെ ആരാധിക്കുന്ന ചടങ്ങാണ് ഛാഠ് പൂജയിൽ ഏറെ പ്രാധാന്യത്തോടെ നടത്തി വരുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹെബ്ബാൾ തടാകത്തിൽ ഛാഠ് പൂജ നടത്തിയതി്ൽ പങ്ക് ചേരാൻ നൂറ്കണക്കിന് സ്ത്രീകളെത്തി.

Read More
Click Here to Follow Us