രാഖി സാവന്തിനെതിരെ 10 കോടിയുടെ മാനഹാനി കേസ് നല്‍കി തനുശ്രീ ദത്ത

മുംബൈ: ലോക വ്യാപകമായി സ്ത്രീകള്‍ പുരുഷന്മാരില്‍നിന്ന് നേരിടേണ്ടി വന്ന ലൈംഗീകാതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്ന #മീടൂ ക്യാമ്പയിനിലൂടെയാണ് തനുശ്രീ ദത്ത നാനാപടേക്കര്‍ക്കെതിരെ വീണ്ടും രംഗത്തെത്തിയത്.

2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് തനുശ്രീക്കു നാനാപടേക്കര്‍ മോശമായി പെരുമാറിയത്. ഇത് എതിര്‍ക്കുകയും സംവിധായകന്‍ വിവേകിനോട് തനുശ്രീ പരാതി പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് തനുശ്രീ ഫിലിം ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം പഴയ സംഭവങ്ങള്‍ വീണ്ടും പുറത്തുവന്നപ്പോള്‍ അഭിനേതാക്കളും സാധാരണക്കാരും അതിനോട് പ്രതികരിച്ചത് പലതരത്തിലാണ്. പ്രതികരിച്ചവരില്‍ പ്രമുഖയായിരുന്നു രാഖി സാവന്ത്. തനുശ്രീ ഉപേക്ഷിച്ച റോള്‍ സംവിധായകന്‍ നല്‍കിയത് അഭിനേത്രി രാഖി സാവന്തിനായിരുന്നു.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

തനുശ്രീയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാഖി സാവന്ത് പത്ര സമ്മേളനം വിളിച്ചു കൂട്ടുകയും പ്രസിദ്ധി നേടാനുള്ള ശ്രമാണ് തനുശ്രീ നടത്തുന്നതെന്നും നാനാപടേക്കര്‍ക്കെതിരെയുള്ള ആരോപണം വ്യജമാണെന്നും പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് തനുശ്രീ ദത്ത മാനഹാനി കേസ് നല്‍കിയിരിക്കുന്നത്. 10 കോടിയാണ് തനുശ്രീ ആവശ്യപ്പെട്ടിരിക്കുന്നത്. തനുശ്രീയുടെ വക്കീല്‍ പറയുന്നതനുസരിച്ച് ക്രിമിനല്‍, സിവില്‍ മാനഹാനി കേസാണ് രാഖിയ്ക്കെതിരെ നല്‍കിയിരിക്കുന്നത്. കോടതി നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ രണ്ടു വര്‍ഷം തടവോ പിഴയോ കിട്ടാവുന്ന കുറ്റമാണ് രഖിയുടേത് എന്നും അദ്ദേഹം പറഞ്ഞു.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

അതേസമയം, നാനാ പടേക്കര്‍ക്കെതിരെയുള്ള പീഡനപരാതിയെ പിന്തുണയ്ക്കുന്ന രേഖകള്‍ തനുശ്രീ ഓഷിവര പൊലീസ് സ്റ്റേഷനില്‍ നൽകിയിരുന്നു. 40 പേജുള്ള ഒരു രേഖകളാണ് അവര്‍ പൊലീസിനും സംസ്ഥാന വനിതാ കമ്മീഷനും നല്‍കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ
[masterslider id="10"]

Related posts