ചിലുമെ മഠത്തിലെ സ്വാമി ബസവലിംഗ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

ബെംഗളൂരു: മഗഡി താലൂക്കിലെ ചിലുമേ മഠത്തിലെ ശ്രീ ബസവലിംഗ (62) സ്വാമിജിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  സ്വാമിജിയെ മഠം വളപ്പിനുള്ളിലെ ജനലിനു സമീപം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

പുലർച്ചെ അഞ്ചുമണിക്ക് സ്വാമി പൂജ നടത്തിയതായി ജീവനക്കാർ പറഞ്ഞു. പ്രഥമ ദൃഷ്ടിയാൽ ആത്മഹത്യയാണെന്ന് തോന്നുമെങ്കിലും സംശയാസ്പദമായ സാഹചര്യത്തിലാണ് മരണം സംഭവിച്ചതെന്ന് നാട്ടുകാർ പറയുന്നു. അടുത്തകാലത്തായി ചില ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നതായിയും പറയപ്പെടുന്നുണ്ട്.  ദൊഡ്ഡബൽപുര താലൂക്കിൽ നിന്നുള്ളയാളാണ് ബസവലിംഗ സ്വാമി. 1982 മുതൽ മഠത്തിൽ താമസിച്ചു വരികയായിരുന്നു. 

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

രാമനഗര ജില്ലാ പോലീസ് സൂപ്രണ്ട് ഗിരീഷ് എസ്, കുഡൂർ പോലീസ് ഇൻസ്‌പെക്ടർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് മഠം ജീവനക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. അസ്വാഭാവികമരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
[masterslider id="10"]

Related posts