നാടകീയമായ സംഭവങ്ങൾക്കൊടുവിൽ മേയർ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തന്നെ വിജയം;ബിജെപിയുടെ അവസാന നിമിഷത്തെ കളികളും ഫലം കണ്ടില്ല.

ബെംഗളൂരു : അത്യന്തം നാടകീയമായ സംഭവങ്ങൾക്കൊടുവിൽ കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിന്റെ ഗംഗാബികെ മല്ലികാർജ്ജുന ബെംഗളൂരു സിറ്റിയുടെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.ജെഡിഎസിന്റെ രമീല ഉമശങ്കർ ആണ് ഡെപ്യൂട്ടി മേയർ.

സ്വതന്ത്ര്യ അംഗങ്ങൾ വിധി നിർണയിക്കാൻ സാദ്ധ്യതയുണ്ടായിരുന്ന തെരഞ്ഞെടുപ്പിൽ അവരുടെ പിൻതുണ ഉണ്ട് എന്ന്  ബിജെപി അവകാശവാദമുന്നയിച്ചു, അവരെ നഗരത്തിന് പുറത്തുള്ള റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ് തിരിച്ചടിച്ചു.തീർന്നില്ല ജെഡിഎസ് കൗൺസിലർമാരായ മഞ്ജുള നാരായണ സ്വാമിയും ദേവദാസും ബി ജെ പി സ്ഥാനാർത്ഥിക്ക് പിൻതുണ പ്രഖ്യാപിച്ചു.

  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം

ജയറാം രമേഷ്, രഘു ആചാർ, സി ആർ മനോഹർ, വി എസ് ഉഗ്രപ്പ എന്നിവർ നഗരത്തിന് പുറത്തു നിന്നുള്ള ജനപ്രതിനിധികളാണെന്ന് കാണിച്ച് റീജിയണൽ കമ്മീഷണർക്ക് പ്രതിപക്ഷ നേതാവായ ബി ജെ പിയുടെ പത്മനാഭ റെഡ്ഡി കത്ത് നൽകി ,എന്നാൽ നാലുപേരേയും വോട്ട് ചെയ്യാനനുവദിച്ചു.

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

ബി ജെ പി അംഗങ്ങൾ വാക്കൗട്ട് നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts