ജയ്പുര്‍: വായു സമ്മര്‍ദ്ദം നിയന്ത്രിക്കാതെ പറന്നതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നും ജയ്പുറിലേക്ക് പോയ വിമാനത്തിലെ യാത്രാക്കാര്‍ക്ക് രക്തസ്രവവും ശാരീരികാസ്വസ്ഥ്യവും ഉണ്ടായത് ഭീതി പടര്‍ത്തി. വിമാനത്തിലുണ്ടായിരുന്ന 166 യാത്രക്കാരില്‍ മുപ്പത് പേര്‍ക്കാണ് ചെവിയിലൂടേയും മൂക്കിലൂടേയും രക്തസ്രവം ഉണ്ടായത്.ഇതേ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചറിക്കി.
Panic situation due to technical fault in @jetairways 9W 0697 going from Mumbai to Jaipur. Flt return back to Mumbai after 45 mts. All passengers are safe including me. pic.twitter.com/lnOaFbcaps
— Darshak Hathi (@DarshakHathi) September 20, 2018
രാവിലെ മുംബൈയില്‍ നിന്നും ജയ്പുറിലേക്ക് പുറപ്പെട്ട 9 ഡെബ്ള്യു 697 വിമാനത്തിലാണ് സംഭവം. ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് വിമാനത്തിലെ വായു സമ്മര്‍ദ്ദം നിയന്ത്രിക്കാതിരുന്നതാണ് അപകടകരമായ സ്ഥിതിയുണ്ടാക്കിയത്. വിമാനജീവനക്കാര്‍ ഉടനെ ഓക്സിജന്‍ മാസ്കുകള്‍ യാത്രക്കാര്‍ക്ക് നല്‍കിയാണ് സ്ഥിതി നിയന്ത്രിച്ചത്. രക്തസ്രവത്തിനൊപ്പം പലര്‍ക്കും ശക്തമായ തലവേദന അനുഭവപ്പെട്ടതായും സൂചനയുണ്ട്.
മുംബൈയയില്‍ വിമാനം തിരിച്ചിറക്കിയ ഉടന്‍ യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കി. ആരുടേയും സ്ഥിതി ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം. കൃത്യവിലോപം കാണിച്ച ജീവനക്കാരെ ജോലിയില്‍ നിന്നും മാറ്റിയതായും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ജെറ്റ് എയര്‍വേയ്സ് മറ്റൊരു വിമാനത്തില്‍ മുഴുവന്‍ യാത്രക്കാരേയും ജയ്പുറിലെത്തിക്കും എന്നറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.