ഓഡിറ്റോറിയങ്ങളിലെ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഫലംകണ്ടുതുടങ്ങുന്നു.

ബെംഗളൂരു: ഓഡിറ്റോറിയങ്ങളിലെ  പ്ലാസ്റ്റിക് നിരോധിച്ച ബിബിഎംപി നീക്കത്തിന് ഫലംകണ്ടുതുടങ്ങുന്നു. ഭക്ഷണം വിളമ്പാൻ പ്ലാസ്റ്റിക് പാത്രങ്ങൾക്കു പകരം പല ഓഡിറ്റോറിയങ്ങളും സ്റ്റീൽ–സെറാമിക് പാത്രങ്ങൾ സജ്ജമാക്കി. ഇനി മുതൽ സദ്യയ്ക്ക് ഈ പാത്രങ്ങളായിരിക്കും ഉപയോഗിക്കുക. പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തിനു പകരം വലിയ കാനുകളിൽ വെള്ളം എത്തിക്കും. ചില ഹാളുകൾ വെള്ളം ശുദ്ധീകരിക്കാൻ വാട്ടർപ്യൂരിഫയറുകളും സ്ഥാപിച്ചിട്ടുണ്ട്. മാലിന്യം ശേഖരിക്കാനുള്ള ബിന്നുകളും പലയിടങ്ങളിലും സജ്ജമാക്കി. ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന സൽക്കാരങ്ങളിൽ സംസ്കരിക്കാത്ത മാലിന്യം വൻതോതിൽ പുറംതള്ളുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ബിബിഎംപി ഇവിടെയും സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയത്.

  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു

പാത്രം കഴുകുമ്പോൾ വെള്ളം പാഴാകുന്നതു തടയാനുള്ള യന്ത്രസംവിധാനം, മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ഇതു സംബന്ധിച്ച് ബിബിഎംപി വ്യക്തമായ നിർദേശം നൽകണമെന്നാണ് ഹാൾ ഉടമകളുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts