ലോക യൂത്ത് അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ ഹിമ ദാസ് ചരിത്രമെഴുതി.

അസമില്‍ ആകെവരുന്ന ജനസംഖ്യ 3.09 കോടി മാത്രം! പക്ഷേ, ഇന്ത്യയുടെ വടക്കു കിഴക്കന്‍ ഭാഗത്തെ ഈ സംസ്ഥാനം കായിക ഇനത്തില്‍ രാജ്യത്തിന് വേണ്ടി നല്‍കുന്ന സംഭാവന ചെറുതല്ല.

അതിന്‍റെ ചെറിയൊരു ഉദാഹരണമാണ് കൊച്ചുമിടുക്കി ഹിമ ദാസ് നേടിയ വജ്ര വിജയം.

തെക്കന്‍ ഫിന്‍ലന്‍ഡിലെ ചെറിയ നഗരമായ ടാമ്പറെയില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കിനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹിമ ദാസ്.

അണ്ടര്‍20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണനേട്ടത്തോടെ ചരിത്രത്തില്‍ ഇടംനേടിയ 18 കാരിയായ ഹിമയ്ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരുള്‍പ്പടെ നിരവധിപ്പേര്‍ അഭിനന്ദനവുമായെത്തി.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

അസം സ്വദേശിനിയായ ഹിമ കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആറാം സ്ഥാനത്തെത്തിയിരുന്നു. അണ്ടര്‍20 വിഭാഗത്തിലെ ദേശീയ റെക്കോഡും ഹിമ സ്വന്തമാക്കിയിരുന്നു. ഈയിടെ ഗുവാഹാട്ടിയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡ് തിരുത്തിയെഴുതി ഈ മിടുക്കി.

തന്നെ പിന്തുണച്ച് ഫിന്‍ലാന്‍ഡിലെത്തിയ ഇന്ത്യന്‍ ആരാധകര്‍ക്ക് നന്ദിയറിയിച്ച് ഹിമയും രംഗത്തെത്തിയിരുന്നു. സ്വര്‍ണ നേട്ടത്തില്‍ ഒരുപാട് സന്തോഷമുണ്ടെന്നും തനിക്കു വേണ്ടി നാട്ടില്‍ ആര്‍പ്പുവിളിച്ചവര്‍ക്കും തന്നെ കാണാന്‍ നേരിട്ടെത്തിയവര്‍ക്കും നന്ദി അറിയിക്കുന്നതായും ഹിമ പറഞ്ഞു. ഈ പിന്തുണ നല്‍കുന്ന ആവേശം വളരെ വലുതാണെന്നും ഹിമ കൂട്ടിച്ചേര്‍ത്തു.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

അണ്ടര്‍20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലിൽ 51.46 സെക്കൻഡിൽ ഫിനിഷ്​ ചെയ്​താണ്​ ഹിമ ദാസ് ചരിത്രനേട്ടം സ്വന്തമാക്കിയത്​. റൊമാനിയയുടെ ആന്ദ്രെ മികോലസിനെ പിന്തള്ളിയാണ് സുവര്‍ണ്ണ നേട്ടം ഹിമ സ്വന്തമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts