കർണാടക മന്ത്രിസഭാ വികസനവും ബോർഡ്, കോർപറേഷൻ അധ്യക്ഷ നിയമനവും ചർച്ച ചെയ്യാൻ സംസ്ഥാന കോൺഗ്രസ് നേതാക്കൾ 21, 22 തീയതികളിൽ ഡൽഹിയിലേക്ക്;തിരശീലക്ക് പിറകില്‍ ചരടുവലികള്‍ തകൃതി.

ബെംഗളൂരു : കർണാടക മന്ത്രിസഭാ വികസനവും ബോർഡ്, കോർപറേഷൻ അധ്യക്ഷ നിയമനവും ചർച്ച ചെയ്യാൻ സംസ്ഥാന കോൺഗ്രസ് നേതാക്കൾ 21, 22 തീയതികളിൽ ഡൽഹിയിൽ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കുശേഷം ഇക്കാര്യത്തിൽ നടപടിയുണ്ടാകും. കോൺഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യ, പിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു, ഉപമുഖ്യമന്ത്രി ജി.പരമേശ്വര എന്നിവരാണു രാഹുലുമായി ചർച്ച നടത്തുന്നത്. സഖ്യസർക്കാർ മന്ത്രിസഭയിൽ കോൺഗ്രസിന് ഇനിയും ആറു ബർത്തുകൾകൂടി നിറയ്ക്കാനുണ്ട്. ഇതിനായുള്ള പിടിവലികൾ മുറുകുന്നതിനിടെ, ബോർഡ്, കോർപറേഷൻ അധ്യക്ഷസ്ഥാനം കയ്യടക്കാനായി മറ്റ് എംഎൽഎമാരും കരുനീക്കം ശക്തമാക്കിയിരിക്കുകയാണ്. കർണാടകയുടെ ചുമതലയുള്ള എഐസിസി…

Read More

ലോക യൂത്ത് അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ ഹിമ ദാസ് ചരിത്രമെഴുതി.

അസമില്‍ ആകെവരുന്ന ജനസംഖ്യ 3.09 കോടി മാത്രം! പക്ഷേ, ഇന്ത്യയുടെ വടക്കു കിഴക്കന്‍ ഭാഗത്തെ ഈ സംസ്ഥാനം കായിക ഇനത്തില്‍ രാജ്യത്തിന് വേണ്ടി നല്‍കുന്ന സംഭാവന ചെറുതല്ല. അതിന്‍റെ ചെറിയൊരു ഉദാഹരണമാണ് കൊച്ചുമിടുക്കി ഹിമ ദാസ് നേടിയ വജ്ര വിജയം. തെക്കന്‍ ഫിന്‍ലന്‍ഡിലെ ചെറിയ നഗരമായ ടാമ്പറെയില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കിനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹിമ ദാസ്. അണ്ടര്‍20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണനേട്ടത്തോടെ ചരിത്രത്തില്‍ ഇടംനേടിയ 18 കാരിയായ ഹിമയ്ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി…

Read More

കേന്ദ്ര സര്‍ക്കാരിന്റെ ഉടാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബെളഗാവിയിലേക്ക് വിമാന സര്‍വീസ്.

ബെംഗളൂരു: അലയൻസ് എയർ ബെംഗളൂരുവിൽ നിന്ന് ബെളഗാവിയിലേക്ക് വിമാന സർവീസ് ആരംഭിച്ചു. കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിയിൽപ്പെടുത്തിയാണ് ആഴ്ചയിൽ മൂന്ന് ദിവസം വീതം സർവീസ്. 72 സീറ്റുള്ള എടിആർ വിമാനം ചൊവ്വാ, ബുധൻ, ശനി ദിവസങ്ങളിലാണുള്ളത്.

Read More

തലശ്ശേരി-മൈസൂരു പാതയ്ക്ക് അനുമതി നല്‍കരുത്;കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റി കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി.

ബെംഗളൂരു : നിർദിഷ്ട തലശ്ശേരി-മൈസൂരു, മൈസൂരു-കുശാൽനഗർ പാതകൾക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ടു കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റി കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി. ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് 25നു വാദം കേൾക്കും. കുടക് ജില്ലയുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന പദ്ധതിക്കു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുമതി നൽകരുതെന്നാണു ഹർജിയിലെ ആവശ്യം. തലശ്ശേരി-മൈസൂരു പാതയ്ക്കായി കേരള സർക്കാർ സമർദം ചെലുത്തുകയാണ്. മൈസൂരു-കുശാൽനഗർ പാതയുടെ സർവേ നടപടികൾ പൂർത്തിയായി. കോഴിക്കോട് പവർലൈൻ പദ്ധതിക്കായി 54000 മരങ്ങളാണു കുടകിൽ മുറിച്ചുനീക്കിയത്. കാവേരി നദിയുടെ ഉദ്ഭവസ്ഥാനമായ…

Read More

വിനോദ സഞ്ചാരികളെ ഇതിലേ…കെഎസ്ടിഡിസി മൺസൂൺ പാക്കേജുകൾ പ്രഖ്യാപിച്ചു.

ബെംഗളൂരു: വിനോദസഞ്ചാരികൾക്കായി കർണാടക ടൂറിസം വികസന കോർപറേഷൻ (കെഎസ്ടിഡിസി) മൺസൂൺ പാക്കേജുകൾ പ്രഖ്യാപിച്ചു. കെഎസ്ടിഡിസിയുടെ മയൂര ഹോട്ടലുകളിൽ താമസിക്കുന്നവർക്ക് 30 ശതമാനം വരെ നിരക്കിളവ് ലഭിക്കും. കർണാടകയിലെ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിനായി ബസ് പാക്കേജ് യാത്രകൾ ആരംഭിച്ചു. ജോഗ് ഫാൾസ്, ശിവനസമുദ്ര, ഗംഗനചുക്കി, ബാരാചുക്കി, തലക്കാട് എന്നിവിടങ്ങളിലേക്കാണ് ടൂർ പാക്കേജുകൾ‌. വെബ്സൈറ്റ്: www.kstdc.co

Read More

മുന്‍കാല നടി മധുബാലയുടെ ജീവിതം സിനിമയാകുന്നു

ബോളിവുഡിന്‍റെ മർലിൻ മൺറോ എന്നറിയപ്പെടുന്ന മുന്‍കാല നടി മധുബാലയുടെ ജീവിതം സിനിമയാകുന്നു.  മധുബാലയുടെ സഹോദരി മധുര്‍ ബ്രിജി ഭൂഷണ്‍ ആണ് സംഘർഷഭരിതമായ ജീവിതം സിനിമയാക്കുന്നത്. നാൽപ്പതു മുതൽ അറുപതുകൾവരെ ഹിന്ദി ചലച്ചിത്രലോകത്തെ താരറാണിയായിരുന്ന മധുബാല എന്നറിയപ്പെടുന്ന മുംതാസ് ബേഗം ജെഹാൻ ദെഹ്‌ലവി, ബോളിവുഡില്‍ ഒരുകാലത്ത് വൻ ആരാധകരെ സ്വന്തമാക്കിയ നടിയായിരുന്നു‍. മധുബാലയുടെ ജീവിതം സിനിമയാക്കാൻ നിരവധി പ്രമുഖ സംവിധായകർ സഹോദരിയുടെ അനുമതി തേടിയിരുന്നു. എന്നാല്‍ പകര്‍പ്പവാകാശം നല്‍കാൻ അവര്‍ തയ്യാറായിരുന്നില്ല. മധുബാലയുടെ ജീവിതത്തോട് നീതിപുലര്‍ത്തുന്ന മനോഹരമായ ഒരു സിനിമയെടുക്കാനാണ് താൻ ആലോചിക്കുന്നതെന്ന് സഹോദരി പറയുന്നു.…

Read More

അമ്മ എതിരഭിപ്രായങ്ങളെ മാനിച്ചില്ല; ഡബ്ല്യൂസിസിക്ക് പിന്തുണയുമായി കമല്‍ഹാസന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ ചലച്ചിത്ര താരസംഘടനയിലേക്ക് തിരിച്ചെടുത്ത നടപടി അമ്മയില്‍ ചര്‍ച്ച ചെയ്തശേഷം ആകാമായിരുന്നുവെന്ന് നടന്‍ കമല്‍ഹാസന്‍. ദിലീപിനെതിരെ ആദ്യം മുതല്‍ക്കേ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. അമ്മയിലേക്ക് ദിലീപിനെ തിരികെ പ്രവേശിപ്പിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ ഉന്നയിച്ച പല കാര്യങ്ങളും വാസ്തവ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അമ്മ പ്രസിഡന്റിനെതിരെ ഡബ്ല്യൂസിസിയും പ്രതികരിച്ചിരുന്നു. മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ പല കാര്യങ്ങളിലും…

Read More

ക്ലാസ് ലീഡർ ആക്കാത്തതിനെ തുടർന്ന് ഒൻപതാം ക്ലാസുകാരൻ ജീവനൊടുക്കി.

ബെംഗളൂരു: ചെറിയ തോല്‍വികള്‍ പോലും അന്ഗീകരിക്കാന്‍ പുതിയ തലമുറയ്ക്ക് കഴിയുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ്‌ നഗരത്തിലെ ഏറ്റവും പുതിയ വാര്‍ത്ത‍. ക്ലാസ് ലീഡർ ആക്കാത്തതിനെ തുടർന്ന് ഒൻപതാം ക്ലാസുകാരൻ ജീവനൊടുക്കി. ബാൾഡ്‌വിൻ ഹൈസ്കൂൾ വിദ്യാർഥി ആർ.ദ്രുവരാജ് (14) നെയാണു രാജരാജേശ്വരി നഗറിലെ അപാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസം മുൻപ് നടന്ന ക്ലാസ് ലീഡർ തിരഞ്ഞെടുപ്പിൽ തോറ്റതോടെ മകൻ ആകെ അസ്വസ്ഥനായിരുന്നുവെന്ന് അമ്മ ദിവ്യ പൊലീസിനു മൊഴി നൽകി. ദ്രുവരാജിന്റെ പിതാവ് വർഷങ്ങൾക്കു മുൻപു ജീവനൊടുക്കിയതാണ്.

Read More

മൈസൂരു ദസറ ആഘോഷം വെട്ടിച്ചുരുക്കില്ല…

മൈസൂരു: ചരിത്രപ്രസിദ്ധമായ മൈസൂരു ദസറയുടെ ആഘോഷച്ചടങ്ങുകൾ വെട്ടിച്ചുരുക്കില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഇത്തവണ ആവശ്യമായ പണം നൽകും. മുൻവർഷങ്ങളിൽ ദസറ ആഘോഷങ്ങൾക്കുള്ള സാമ്പത്തിക സഹായം സർക്കാർ കുറച്ചിരുന്നു. ഒക്ടോബറിൽ നടക്കുന്ന ദസറയ്ക്ക് മുന്നോടിയായി തലക്കാവേരി, ചാമുണ്ഡിക്ഷേത്രം, കെആർഎസ് അണക്കെട്ട്, കബനി അണക്കെട്ട് എന്നിവിടങ്ങളിൽ 20ന് പ്രത്യേക പൂജ നടത്തും. മൈസൂരുവിന് പുറമെ കുടക്, മണ്ഡ്യ, ചാമരാജ്നഗർ, ചിക്കമഗളൂരു എന്നിവിടങ്ങളിലും ചടങ്ങുകൾ സംഘടിപ്പിക്കും. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പ്രത്യേക പാക്കേജുകൾക്ക് കർണാടക ടൂറിസം വികസന കോർപറേഷൻ രൂപം നൽകും. മൈസൂരുവിലെയും സമീപ ജില്ലകളിലെയും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ…

Read More

കർണാടക പൊലീസിൽ ഡിവൈഎസ്പി, സബ് ഇൻസ്പെക്ടർ, ക്ലാർക്ക് തസ്തികകളിൽ ജോലി വാഗ്ദാനം നൽകി 18 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന കേസിൽ മലയാളി ഉൾപ്പെടെ നാലു പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ.

ബെംഗളൂരു : കർണാടക പൊലീസിൽ ഡിവൈഎസ്പി, സബ് ഇൻസ്പെക്ടർ, ക്ലാർക്ക് തസ്തികകളിൽ ജോലി വാഗ്ദാനം നൽകി 18 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന കേസിൽ മലയാളി ഉൾപ്പെടെ നാലു പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. പൊലീസിൽനിന്നു വിരമിച്ച ഒരാളും പിടിയിലായി.സിഐഡി വിഭാഗം റിക്രൂട്മെന്റ് ആൻഡ് ട്രെയ്നിങ് ഡിവിഷൻ ഓഫിസ് സൂപ്രണ്ടും മലയാളിയുമായ കെ.പി.രാജേഷ് (44), സിറ്റി ആംഡ് റിസർവ് പൊലീസിലെ (സിഎആർ) കോൺസ്റ്റബിൾമാരായ ലോകേഷ് (39), വി.കെ.ലക്ഷ്മീകാന്ത് (41), ട്രാഫിക് വെസ്റ്റ് ഡിവിഷൻ വനിതാ ഹെഡ് കോൺസ്റ്റബിൾ ഷബാന ബേഗം (39), റിട്ട.സ്റ്റെനോഗ്രഫർ എച്ച്.നാഗരാജ് (62)…

Read More
Click Here to Follow Us