ബെംഗളൂരു : നിർദിഷ്ട തലശ്ശേരി-മൈസൂരു, മൈസൂരു-കുശാൽനഗർ പാതകൾക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ടു കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റി കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി. ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് 25നു വാദം കേൾക്കും.
കുടക് ജില്ലയുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന പദ്ധതിക്കു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുമതി നൽകരുതെന്നാണു ഹർജിയിലെ ആവശ്യം. തലശ്ശേരി-മൈസൂരു പാതയ്ക്കായി കേരള സർക്കാർ സമർദം ചെലുത്തുകയാണ്. മൈസൂരു-കുശാൽനഗർ പാതയുടെ സർവേ നടപടികൾ പൂർത്തിയായി.
കോഴിക്കോട് പവർലൈൻ പദ്ധതിക്കായി 54000 മരങ്ങളാണു കുടകിൽ മുറിച്ചുനീക്കിയത്. കാവേരി നദിയുടെ ഉദ്ഭവസ്ഥാനമായ പശ്ചിമഘട്ട മലനിരകളെ നശിപ്പിക്കുന്ന പദ്ധതി അനുവദിക്കരുതെന്നാവശ്യപ്പെട്ടു കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റി രണ്ടുവർഷമായി പ്രക്ഷോഭത്തിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.