അമ്മ എതിരഭിപ്രായങ്ങളെ മാനിച്ചില്ല; ഡബ്ല്യൂസിസിക്ക് പിന്തുണയുമായി കമല്‍ഹാസന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ ചലച്ചിത്ര താരസംഘടനയിലേക്ക് തിരിച്ചെടുത്ത നടപടി അമ്മയില്‍ ചര്‍ച്ച ചെയ്തശേഷം ആകാമായിരുന്നുവെന്ന് നടന്‍ കമല്‍ഹാസന്‍.

ദിലീപിനെതിരെ ആദ്യം മുതല്‍ക്കേ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

അമ്മയിലേക്ക് ദിലീപിനെ തിരികെ പ്രവേശിപ്പിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ ഉന്നയിച്ച പല കാര്യങ്ങളും വാസ്തവ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അമ്മ പ്രസിഡന്റിനെതിരെ ഡബ്ല്യൂസിസിയും പ്രതികരിച്ചിരുന്നു.

മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ പല കാര്യങ്ങളിലും ഡബ്ല്യൂസിസി പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പിന്തുണയുമായി കമല്‍ഹാസനും എത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts