കർണാടക മന്ത്രിസഭാ വികസനവും ബോർഡ്, കോർപറേഷൻ അധ്യക്ഷ നിയമനവും ചർച്ച ചെയ്യാൻ സംസ്ഥാന കോൺഗ്രസ് നേതാക്കൾ 21, 22 തീയതികളിൽ ഡൽഹിയിലേക്ക്;തിരശീലക്ക് പിറകില്‍ ചരടുവലികള്‍ തകൃതി.

ബെംഗളൂരു : കർണാടക മന്ത്രിസഭാ വികസനവും ബോർഡ്, കോർപറേഷൻ അധ്യക്ഷ നിയമനവും ചർച്ച ചെയ്യാൻ സംസ്ഥാന കോൺഗ്രസ് നേതാക്കൾ 21, 22 തീയതികളിൽ ഡൽഹിയിൽ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കുശേഷം ഇക്കാര്യത്തിൽ നടപടിയുണ്ടാകും.

കോൺഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യ, പിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു, ഉപമുഖ്യമന്ത്രി ജി.പരമേശ്വര എന്നിവരാണു രാഹുലുമായി ചർച്ച നടത്തുന്നത്.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

സഖ്യസർക്കാർ മന്ത്രിസഭയിൽ കോൺഗ്രസിന് ഇനിയും ആറു ബർത്തുകൾകൂടി നിറയ്ക്കാനുണ്ട്. ഇതിനായുള്ള പിടിവലികൾ മുറുകുന്നതിനിടെ, ബോർഡ്, കോർപറേഷൻ അധ്യക്ഷസ്ഥാനം കയ്യടക്കാനായി മറ്റ് എംഎൽഎമാരും കരുനീക്കം ശക്തമാക്കിയിരിക്കുകയാണ്. കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
[masterslider id="10"]

Related posts