മൈസൂരു ദസറ ആഘോഷം വെട്ടിച്ചുരുക്കില്ല…

മൈസൂരു: ചരിത്രപ്രസിദ്ധമായ മൈസൂരു ദസറയുടെ ആഘോഷച്ചടങ്ങുകൾ വെട്ടിച്ചുരുക്കില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഇത്തവണ ആവശ്യമായ പണം നൽകും. മുൻവർഷങ്ങളിൽ ദസറ ആഘോഷങ്ങൾക്കുള്ള സാമ്പത്തിക സഹായം സർക്കാർ കുറച്ചിരുന്നു. ഒക്ടോബറിൽ നടക്കുന്ന ദസറയ്ക്ക് മുന്നോടിയായി തലക്കാവേരി, ചാമുണ്ഡിക്ഷേത്രം, കെആർഎസ് അണക്കെട്ട്, കബനി അണക്കെട്ട് എന്നിവിടങ്ങളിൽ 20ന് പ്രത്യേക പൂജ നടത്തും.

മൈസൂരുവിന് പുറമെ കുടക്, മണ്ഡ്യ, ചാമരാജ്നഗർ, ചിക്കമഗളൂരു എന്നിവിടങ്ങളിലും ചടങ്ങുകൾ സംഘടിപ്പിക്കും. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പ്രത്യേക പാക്കേജുകൾക്ക് കർണാടക ടൂറിസം വികസന കോർപറേഷൻ രൂപം നൽകും. മൈസൂരുവിലെയും സമീപ ജില്ലകളിലെയും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒരു പാക്കേജിൽ കാണുന്നതിനുള്ള അവസരം ഉണ്ടാകുമെന്നും കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us