കുടകിലെ തിത്തിമത്തിയിൽ മഴവെള്ളപ്പാച്ചിലിൽ തകർന്ന താൽക്കാലിക പാലം ജില്ലാഭരണകൂടം പുനഃസ്ഥാപിച്ചു;വലിയ വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങിയിട്ടില്ല.

ബെംഗളൂരു : കുടകിലെ തിത്തിമത്തിയിൽ മഴവെള്ളപ്പാച്ചിലിൽ തകർന്ന താൽക്കാലിക പാലം ജില്ലാഭരണകൂടം പുനഃസ്ഥാപിച്ചു. മണ്ണിടിഞ്ഞ് പ്രധാനപാതകളിൽ തടസ്സമുണ്ടായതിനെ തുടർന്നാണ് കേരളത്തിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ തിത്തിമത്തി– ഗോണിക്കൊപ്പ– തോൽപ്പട്ടി– കുട്ട വഴി തിരിച്ചുവിട്ടത്. എന്നാൽ തിത്തിമത്തിയിലെ പാലത്തിന്റെ ഒരുഭാഗം ഇടിഞ്ഞതിനെ തുടർന്നു വാഹനങ്ങൾ ഇവിടെയും വഴിതിരിച്ചു വിടേണ്ടി വന്നു. തുടർന്ന് കഴിഞ്ഞ ദിവസം കോൺക്രീറ്റ് ഉപയോഗിച്ച് തകർന്നഭാഗം പുനഃസ്ഥാപിച്ചു.

  അറിഞ്ഞോ വാട്‌സ്ആപ്പ് വെബിൽ എത്തിയ പുതിയ മാറ്റങ്ങള്‍

പാലത്തിൽ ചെളി നിറഞ്ഞതിനാൽ വലിയ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയിട്ടില്ല. ഗോണിക്കൊപ്പാൾ– പൊള്ളിബെട്ട– ഘട്ടഹല്ല– മാൽദരെ– പെരിയപട്ടണ– ഹുൻസൂർ, ഗോണിക്കൊപ്പാൾ– മായമുടി– ബലേലെ– കർമാഡ്–മൂർക്കൽ– ഹുൻസൂർ എന്നീ റൂട്ടുകളിലൂടെയാണ് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്. മഴയെ തുടർന്നു തലക്കാവേരി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരിക്കും ഞെട്ടിക്കുന്നു'; ബെംഗളൂരുവിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് സ്റ്റാർട്ടപ്പ് ഐഡിയ, ഹാർവാർഡ് ബിരുദധാരിയെ അമ്പരപ്പിച്ച സംഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കാണാതായ മലയാളി വിദ്യാർത്ഥിനിക്കായി തിരച്ചിൽ ഊർജിതം; തെർമൽ ഡ്രോണുകളും രംഗത്ത്
[masterslider id="10"]

Related posts

Click Here to Follow Us