ഗൌരിയെ വധിച്ചത് സ്വന്തം മതത്തെ സംരക്ഷിക്കാന്‍..

ബെംഗളൂരു : ഗൗരി ലങ്കേഷിനു നേരെ നിറയൊഴിച്ചതു താനാണെന്നും സ്വന്തം മതത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് കൃത്യം നടത്തിയതെന്നും പിടിയിലായ പരശുറാം വാഗ്‌മർ മൊഴി നൽകിയതായി എസ്ഐടി. കൊലപാതകത്തിൽ മൂന്നുപേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചു. ലഭ്യമായ വിവരമനുസരിച്ച് പരശുറാം വാഗ്‌മറുടെ മൊഴിയിങ്ങനെ: സ്വന്തം മതത്തെ രക്ഷിക്കാൻ ഒരാളെ കൊല്ലണമെന്നു 2017 മേയിലാണ് ആവശ്യപ്പെട്ടത്. ആരെയാണ് കൊല്ലേണ്ടതെന്ന് അറിയില്ലായിരുന്നു. സ്ത്രീയെ കൊല്ലേണ്ടിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു.

സെപ്റ്റംബർ മൂന്നിനാണ് എന്നെ ബെംഗളൂരുവിൽ കൊണ്ടുവന്നത്. നാടൻതോക്ക് ഉപയോഗിക്കാൻ ബെളഗാവിയിൽ വച്ച് പരിശീലനം ലഭിച്ചു. ബെംഗളൂരുവിൽ എത്തിയശേഷം ഒരാൾ ബൈക്കിൽ കൊണ്ടുപോയി, കൊല്ലേണ്ടയാളുടെ(ഗൗരി) വീട് കാണിച്ചു തന്നു. പിറ്റേന്ന് രണ്ടുതവണകൂടി ഇതാവർത്തിച്ചു. സെപ്റ്റംബർ നാലിനുതന്നെ കൃത്യം നിർവഹിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഓഫിസിൽ നിന്നു ഗൗരി നേരത്തെ എത്തിയതോടെ പദ്ധതി ഉപേക്ഷിച്ചു. സെപ്റ്റംബർ അഞ്ചിനു വൈകിട്ട് നാലുമണിയോടെ എനിക്കു തോക്കു നൽകി. ബൈക്കിൽ ഗൗരിയുടെ വീടിനു മുന്നിൽ കൃത്യ സമയത്തെത്തി. വീടിനു മുന്നിൽ കാർ നിർത്തിയ ഗൗരി ഗേറ്റ് തുറക്കുകയായിരുന്നു. അപ്പോൾ ഞാനവരെ സമീപിച്ചു.

ചെറുതായി ചുമച്ചപ്പോൾ അവരെന്നെ തിരിഞ്ഞുനോക്കി. അവർക്കുനേരെ നാലുവട്ടം നിറയൊഴിച്ചു. സംഭവശേഷം മുറിയിൽ തിരിച്ചെത്തി. ബൈക്കോടിച്ചയാൾ തോക്ക് തിരിച്ചുവാങ്ങി. ഞങ്ങൾ അന്നുതന്നെ നഗരംവിട്ടു. കെഎസ്ആർടിസി ബസിൽ നോർത്ത് കർണാടകയിലേക്കാണ് പോയത്. അറുപതോളം അംഗങ്ങൾ ഈ മാസം 10നു വിജയപുരയിലാണ് വാഗ്‌മർ പിടിയിലായത്. തീവ്ര ഹൈന്ദവ സംഘടനകളിൽ നിന്നുള്ള അറുപതോളം അംഗങ്ങൾ അടങ്ങിയ പേരില്ലാ സംഘടന അ‍ഞ്ചു സംസ്ഥാനങ്ങളിൽ സജീവമാണെന്ന് എസ്ഐടി ഉദ്യോഗസ്ഥർ പറയുന്നു.

മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, കർണാടക എന്നിവിടങ്ങളിലായി വ്യാപിച്ച ശൃംഖലയുടെ ഉത്തർപ്രദേശ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. ഹിന്ദു ജാഗൃതി സമിതി, സനാതൻ സൻസ്ത തുടങ്ങി തീവ്ര ഹിന്ദുത്വ ഗ്രൂപ്പിൽ നിന്നാണ് ഈ സംഘത്തിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതെങ്കിലും ഈ സംഘടനകൾക്കു കൊലപാതകവുമായി നേരിട്ടു ബന്ധമുണ്ടാകണമെന്നില്ല. ഗൗരി വധക്കേസിൽ പിടിയിലായ സുജിത് കുമാർ എന്ന പ്രവീൺ ആണ് സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. ‘ഹിറ്റ്‌ ലിസ്റ്റിൽ’ കൂടുതൽപേർ ഗൗരി വധവുമായി ബന്ധപ്പെട്ട് പിടിയിലായ നാലംഗസംഘം കന്നഡ എഴുത്തുകാരൻ പ്രഫ.കെ.എസ്.ഭഗവാനെ വധിക്കാനുള്ള അവസാന ഘട്ടത്തിലായിരുന്നുവെന്നും എസ്ഐടി ഉദ്യോഗസ്ഥർ പറയുന്നു.

തീവ്ര ഹൈന്ദവ ഗ്രൂപ്പുകളുടെ വിമർശകരായ പ്രമുഖ ചലച്ചിത്രകാരൻ ഗിരീഷ് കർണാഡ്, മുൻമന്ത്രിയും സാഹിത്യകാരനുമായ ബി.ടി.ലളിതാ നായിക്, പുരോഗമനവാദി സി.എസ്.ദ്വാരകാനാഥ്, നിഡുമാമിദി മഠാധിപതി വീരഭദ്ര ചന്നമല്ല എന്നിവരും ഇവരുടെ ഹിറ്റ്‌ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. ഗോവിന്ദ് പൻസാരെ 2015 ഫെബ്രുവരിയിൽ മഹാരാഷ്ട്രയിലെ കോലാപൂരിലും കൽബുറഗി അതേ വർഷം ഓഗസ്റ്റിൽ ധാർവാഡിലെ വീടിനു മുന്നിലും ഗൗരി ലങ്കേഷ് രാജരാജേശ്വരി നഗറിലെ വീടിനു മുന്നിൽ 2017 സെപ്റ്റംബറിലുമാണ് വെടിയേറ്റു മരിച്ചത്. ഇവരുടെയെല്ലാം കൊലപാതകങ്ങളിൽ ഉപയോഗിച്ചത് ഒരേ തോക്കാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us