കുറഞ്ഞതു ലോക്സഭാ തിരഞ്ഞെടുപ്പു വരെയെങ്കിലും തന്നെ ആർക്കും തൊടാനാകില്ലെന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി.

ബെംഗളൂരു : കുറഞ്ഞതു ലോക്സഭാ തിരഞ്ഞെടുപ്പു വരെയെങ്കിലും തന്നെ ആർക്കും തൊടാനാകില്ലെന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. കോൺഗ്രസ്–ജനതാദൾ (എസ്) സഖ്യ സർക്കാർ എത്രകാലം നിലനിൽക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സഖ്യ സർക്കാർ സ്ഥിരതയാർന്ന ഭരണം കാഴ്ചവയ്ക്കും. സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

  മഡിവാള കൊലപാതകം: ഗുണ്ട ആദിൽ ഉൾപ്പെടെ ആറുപേർ പിടിയിൽ; കാരണം പ്രതികാരമെന്ന് സംശയം

കാലാവസ്ഥയും തനിക്ക് അനുകൂലമാണെന്നു കുമാരസ്വാമി പറഞ്ഞു. കർഷകരുടെ വായ്പ എഴുതിത്തള്ളാൻ താൻ പ്രതിജ്ഞാബദ്ധനാണ്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. പരമാവധി കർഷകർക്കു പ്രയോജനം ലഭിക്കുംവിധം ഇതു നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ ആദ്യവാരം ഉണ്ടായേക്കുമെന്നും കുമാരസ്വാമി സൂചന നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts