സൗദി അറേബ്യക്ക് ഗോൾമഴയിൽ കുതിർന്ന സ്വീകരണം നൽകി ആതിഥേയർ; റഷ്യയുടെ വിജയം 5-0 ന്.

മോസ്‌കോ: ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. സൗദി അറേബ്യയെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് റഷ്യ തുടങ്ങിയത്. യൂറി ഗാസിന്‍സ്‌കി, ഡെനിസ് ചെറിഷേവ്, അര്‍ട്ടം സ്യൂബ, അലക്‌സാണ്ടര്‍ ഗോലോവിന്‍  എന്നിവരാണ് റഷ്യയുടെ ഗോളുകള്‍ നേടിയത്.

മത്സരത്തിന്റെ 12ാം മിനിറ്റില്‍ 2018 ലോകകപ്പിലെ ആദ്യ ഗോള്‍ പിറന്നു. റഷ്യയുടെ ഭാവിതാരം അലക്‌സാണ്ടര്‍ ഗോലോവിന്‍ ഉയര്‍ത്തി നല്‍കിയ പന്ത് ഗാസിന്‍സ്‌കി അതി മനോഹരമായി സൗദിയുടെ വലയിലേക്ക് കുത്തിയിട്ടു. ഇതോടെ തുടക്കത്തില്‍ ആക്രമിച്ച് കളിച്ച സൗദി തണുത്തു.

  ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍

28ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. ഇത്തവണ സൗദി പ്രതിരോധത്തിന്റെ പിഴവാണ് ഗോളില്‍ കലാശിച്ചത്. ചെറിഷേവാണ് പ്രതിരോധത്തെ കാഴ്ചകാരാക്കി ഗോള്‍ നേടിയത്. പകരക്കാരനായി ഇറങ്ങിയ ശേഷമായരുന്നു ചെറിഷേവിന്റെ ഗോള്‍. 29ാം മിനിറ്റില്‍ പരിക്കേറ്റ് മടങ്ങിയ അലന്‍ സഗോവ് പകരക്കാരനായിട്ടാണ് ചെറിഷേവ് ഇറങ്ങിയത്. രണ്ടാം പകുതിയില്‍ സ്‌കോര്‍ 2-0.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'പിള്ളേര് മോഡിഫൈ ചെയ്യട്ടെ'; വി.ഡി സതീശന്റെ വാഗ്ദാനത്തിന് മുന്നിൽ കരിനിഴലായി കേന്ദ്ര നിയമങ്ങളും സുപ്രീംകോടതി വിധിയും; വാഹന മോഡിക്കേഷന്‍ എളുപ്പമോ?
[masterslider id="10"]

Related posts