ഡീസൽവില കൂടിയതോടെ വജ്ര എസി ബസുകളിൽ ഏർപ്പെടുത്തിയിരുന്ന നിരക്കിളവ് പിൻവലിക്കാന്‍ തയ്യാറായി ബിഎംടിസി.

ബെംഗളൂരു : ഡീസൽവില പിടിവിട്ടു കുതിക്കുന്നതോടെ വജ്ര എസി ബസുകളിൽ ഏർപ്പെടുത്തിയിരുന്ന നിരക്കിളവ് ബിഎംടിസി പിൻവലിക്കാനൊരുങ്ങുന്നു. 15 ശതമാനം മുതൽ 37 ശതമാനം വരെയാണ് ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തിയിരുന്നത്. പ്രതിദിന നഷ്ടം പത്ത് ലക്ഷം രൂപവരെ ഉയർന്ന സാഹചര്യത്തിലാണ് നിരക്ക് ഉയർത്താനുള്ള നടപടി. കഴിഞ്ഞ ജനുവരി മുതലാണ് മിനിമം നിരക്ക് രണ്ട് കിലോമീറ്റിന് 15 രൂപയുണ്ടായിരുന്നത് 10 രൂപയായി കുറച്ചത്. ഈ നിരക്ക് പുനഃസ്ഥാപിക്കാനാണ് നീക്കം. കൂടാതെ ഐടി സോണുകളിലേക്കടക്കമുള്ള ടിക്കറ്റ് നിരക്കിലും കുറവ് വരുത്തിയിരുന്നു. നമ്മ മെട്രോ സർവീസ് വന്നതോടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഇടിവിനെ തുടർന്നാണ് ബിഎംടിസി എസി ബസുകളിലെ ടിക്കറ്റ് നിരക്ക് കുറച്ചത്.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

വെബ്ടാക്സി സർവീസുകളും ബിഎംടിസിക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. നിരക്ക് കുറച്ചതോടെ യാത്രക്കാരുടെ എണ്ണം വർധിച്ചെങ്കിലും ഡീസൽ വിലയിലുണ്ടായ മാറ്റം വരുമാനത്തെ ബാധിച്ചു. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള വായുവജ്ര എസി ബസുകളിലെ നാല് ഫെയർ സ്റ്റേജ് നിരക്കിലും കുറവ് വരുത്തിയിരുന്നു. ഫാക്ടറിത്തൊഴിലാളികൾക്കായുള്ള ഇന്ദിരാ സാരിഗെ ബസ് സർവീസ് പദ്ധതിയും സാമ്പത്തിക ബാധ്യതയെ തുടർന്ന് ആരംഭിച്ചിരുന്നില്ല. രണ്ട് വർഷം മുൻപ് ഡീസൽവില കുറഞ്ഞ സാഹചര്യത്തിൽ ബിഎംടിസി നോൺ എസി ബസുകളിലെ ടിക്കറ്റ് നിരക്കും കുറച്ചിരുന്നു. മിനിമം നിരക്ക് ആറിൽ നിന്ന് അഞ്ച് രൂപയാക്കിയാണ് കുറച്ചത്. കൂടാതെ ചില്ലറ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി വിവിധ ഫെയർ സ്റ്റേജുകളിലെ ടിക്കറ്റ് നിരക്കിലും മാറ്റം വരുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts