സംസ്ഥാനത്തെ ആറരക്കോടി ജനങ്ങളോടല്ല,കോണ്‍ഗ്രസിനോടാണ് എനിക്ക് വിധേയത്വം എന്ന് തുറന്നു പറഞ്ഞ് മുഖ്യമന്ത്രി.

ബെംഗളൂരു: സഖ്യകക്ഷിയായ കോൺഗ്രസിന്റെ അനുവാദമില്ലാതെ, കാർഷിക വായ്പ എഴുതിത്തള്ളുന്നതു പോലുള്ള കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. കോൺഗ്രസിന്റെ കാരുണ്യത്തിലാണ് താനെന്നു കാർഷിക വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ ഒരാഴ്ച സമയം ചോദിച്ചു കൊണ്ട് കുമാരസ്വാമി ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, സംസ്ഥാനത്തെ ആറരക്കോടി ജനങ്ങളുടെ വോട്ടിന്റെ അടിസ്ഥാനത്തിലല്ല താൻ മുഖ്യമന്ത്രി പദത്തിൽ ഇരിക്കുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു.

  'നടന്നു പോയാൽ ഇതിലും വേഗം എത്താമായിരുന്നു'; ഔട്ടർ റിംഗ് റോഡിലെ 3 മണിക്കൂർ ട്രാഫിക് ദുരിതം പങ്കുവെച്ച് ബെംഗളൂരു സ്വദേശി, പോസ്റ്റ് വൈറൽ

തന്റേത് ഒരു സ്വതന്ത്ര സർക്കാരല്ലെന്നും ജനങ്ങളോടു വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നതാണെന്നും, ഇപ്പോൾ കോൺഗ്രസ് നേതാക്കളോടു പ്രതിജ്ഞാബദ്ധനാണെന്നും കുമാരസ്വാമി വിശദീകരിച്ചു. സംസ്ഥാനത്തിന്റെ വികസന വിഷയങ്ങളോടുള്ള ഉത്തരവാദിത്തം മറ്റൊരു വിഷയമാണ്. മുഖ്യമന്ത്രിയെന്ന നിലയ്ക്ക് അതു നിർവഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts