ജനങ്ങളുടെയല്ല, കോൺഗ്രസിന്റെ കാരുണ്യത്തിലാണ് താൻ മുഖ്യമന്ത്രിയായതെന്ന കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനം കടുപ്പിച്ച് ബിജെപി.

ബെംഗളൂരു: ജനങ്ങളുടെയല്ല, കോൺഗ്രസിന്റെ കാരുണ്യത്തിലാണ് താൻ മുഖ്യമന്ത്രിയായതെന്ന കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനം കടുപ്പിച്ച് ബിജെപി. മുഖ്യമന്ത്രിയുടെ പ്രസ്താവന വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് ബി.എസ്. യെഡിയൂരപ്പ ആരോപിച്ചു. കുമാരസ്വാമി ജനങ്ങളോടു മാപ്പു പറയണം. അധികാരത്തിൽ തുടരാൻ കന്നഡിഗരുടെ താൽപര്യങ്ങളിൽ കുമാരസ്വാമി വിട്ടുവീഴ്ചയ്ക്കു തയാറാകുമോ എന്ന് കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ ട്വിറ്ററിൽ കുറിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രി ജനങ്ങളെ ഇത്തരത്തിൽ നിന്ദിക്കാൻ പാടില്ലെന്നും ഇത്തരം പ്രസ്താവനകളിലൂടെ തരംതാഴാൻ പാടില്ലെന്നും ബിജെപിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

കോൺഗ്രസിനെ പ്രീതിപ്പെടുത്താൻ‌ കുമാരസ്വാമി എന്തുതരം കൊള്ളയ്ക്കായിരിക്കും വരും ദിനങ്ങളിൽ നേതൃത്വം നൽകേണ്ടി വരികയെന്ന് ബിജെപിയുടെ ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യ ചോദിച്ചു. നിലവിലെ സഖ്യസർക്കാരിനു കീഴിൽ സംസ്ഥാനത്തിനു മുറിവേൽക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാണംകെട്ട പ്രാദേശിക കക്ഷികളുമായി ചേർന്ന് കോൺഗ്രസ് നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയമാണിതെന്ന് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചു. ഇതിലേറെ സങ്കടകരമായ ഒന്നില്ലെന്നും രാജ്യത്തിന്റെ ജനാധിപത്യ സംഹിതകളെ അപമാനിക്കലാണിതെന്നും ബിജെപി വക്താവ് സംപിത് പാത്ര പറഞ്ഞു. കോൺഗ്രസ് തങ്ങളുടെ കർണാടകയിലെ എടിഎമ്മിന്റെ ചീഫ് മാനേജരായി കുമാരസ്വാമിയെ നിയമിച്ചിരിക്കുകയാണെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
[masterslider id="10"]

Related posts