അടിമുടി മാറാന്‍ നമ്മ മെട്രോ,ഇനി ഫാമിലി ടിക്കെറ്റും,ഫ്ലാറ്റ് ഫെയർ സംവിധാനവും.

ബെംഗളൂരു : നമ്മ മെട്രോയിൽ ഫാമിലി ടിക്കറ്റ് സംവിധാനം ആരംഭിക്കാനുള്ള പദ്ധതിയുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. നാലോ അതിലധികമോ പേർ ഒരുമിച്ച് യാത്രചെയ്യുമ്പോൾ ഫാമിലി ടിക്കറ്റ് ലഭിക്കും. സാധാരണ ടോക്കൺ ടിക്കറ്റിനേക്കാൾ നിരക്കിളവും ലഭിക്കും. ഫാമിലി ടിക്കറ്റ് സംബന്ധിച്ച് രൂപരേഖയായെങ്കിലും ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ബിഎംആർസിഎൽ എംഡി മഹേന്ദ്ര ജെയിൻ പറഞ്ഞു.

  രേണുകാസ്വാമി വധക്കേസ്: 'ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!

തിരക്കില്ലാത്ത സമയങ്ങളിൽ ഫ്ലാറ്റ് ഫെയർ സംവിധാനം ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്. രാവിലെ അഞ്ച് മുതൽ പത്ത് വരെയും രാത്രി എട്ട് മുതൽ 11 വരെയുമാണ് ഫ്ലാറ്റ് ഫെയർ സംവിധാനം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. രണ്ട് സ്റ്റേഷനുകൾക്കിടയിലെ ചുരുങ്ങിയ ടിക്കറ്റ് നിരക്ക് 20 രൂപയായിരിക്കും. മെട്രോ ട്രെയിനിന്റെ സർവീസ് സമയം സംബന്ധിച്ചുള്ള അറിയിപ്പുകൾ ഇനി ട്രെയിനിനുള്ളിലും പ്രദർശിപ്പിക്കും. നിലവിൽ മെട്രോ സ്റ്റേഷനുകളിൽ മാത്രമാണ് സമയം പ്രദർശിപ്പിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം
[masterslider id="10"]

Related posts