തൂത്തുക്കുടി അശാന്തം; പ്ലാന്‍റിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു; നാളെ ബന്ദ്

തൂത്തുക്കുടി: പതിമൂന്നുപേരുടെ കൊലപാതകത്തില്‍ കലാശിച്ച വേദാന്തയുടെ സ്​റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അതിനിടെ വെടിവെപ്പിലും സര്‍ക്കാരിന്‍റെ നിഷ്ക്രിയ മനോഭാവത്തില്‍ പ്രതിഷേധിച്ച് ഡിഎംകെ നാളെ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു.

സ്​റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന പ്രദേശം ഇപ്പോഴും അശാന്തമാണ്. ഇവിടെ അധികസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്തെ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

തൂത്തുക്കുടി വെടിവെപ്പില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയ ഡിഎംകെ പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലും കട അടച്ചിട്ട് പ്രതിഷേധിച്ചു. നാളെ സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കുമെന്ന് ഡിഎംകെ അറിയിച്ചു. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.

അതിനിടെ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് തൂത്തുക്കുടി കളക്ടര്‍ പറഞ്ഞു. വെടിവെപ്പില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം സംബന്ധിച്ചുള്ള കൃത്യമായ വിവരം ഇന്ന് വൈകീട്ട് അറിയിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വെടിവെപ്പിന് നിര്‍ദേശം നല്‍കിയത് ആരാണെന്നതിന് വ്യക്തമായ മറുപടി കളക്ടര്‍ നല്‍കിയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts