ഓല ടാക്സി ഡ്രൈവറെ മര്‍ദിച്ച് രണ്ടംഗസംഘം കാറ് തട്ടിയെടുത്തു.

ബെംഗളൂരു: വെബ് ടാക്സി ഡ്രൈവറെ മർദിച്ച് രണ്ടംഗ സംഘം കാറുമായി കടന്നുകളഞ്ഞു. കാർ ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തി. ഓല വെബ്ടാക്സി ഡ്രൈവർ പുരുഷോത്തമനെയാണ് മർദിച്ചത്. തലഗട്ടപുര ബിജിഎസ് ആശുപത്രിയിലേക്ക് പോകാൻ വേണ്ടി മൊബൈൽ ആപ് വഴി കാർ ബുക്ക് ചെയ്ത സംഘം കുറച്ചു വഴി പിന്നിട്ടപ്പോൾ പുരുഷോത്തമനെ മർദിച്ച് പുറത്തിറക്കി കാറുമായി കടക്കുകയായിരുന്നു.

  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം

പുരുഷോത്തമൻ തലഗട്ടപുര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടു കിലോമീറ്റർ അകലെ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts