വ്യാജപോസ്റ്റ് – അന്വേഷണം ആരംഭിച്ചു

*പോലീസ് ഇൻഫർമേഷൻ സെൻ്റർ പത്രക്കുറിപ്പ്*

*വ്യാജപോസ്റ്റ് – അന്വേഷണം ആരംഭിച്ചു.*

നിപ വൈറസ് ബാധ കോഴികളിലൂടെ പകരുന്നുവെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാറിന്റെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐപി.സി. 468, 471 കേരള പോലീസ് ആക്ട് 120 (O) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കുകയും ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണം.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യാജപോസ്റ്റ് ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു.

*ഡപ്യൂട്ടി ഡയറക്ടർ*
പോലീസ് ഇൻഫർമേഷൻ സെൻ്റർ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..