വോട്ടിംഗ് യന്ത്രങ്ങളില്‍ പണിമുടക്കി,കെയ്റാനയിലെ 73 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ കെയ്റാനയിലെ 73 ബൂത്തുകളിലും മഹാരാഷ്ട്രയിലെ 49 ബൂത്തുകളിലും ഇന്ന് റീപോളിംഗ് നടത്തും.

ഇവിടെ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപകമായ പ്രശ്നം കണ്ടതിനെ തുടർന്നാണ് റീപോളിംഗ് നടത്താന്‍ തീരുമാനിച്ചത്. രണ്ടിടത്തുമായി ഉപയോഗിച്ച വോട്ടിംഗ്, വി.വി.പാറ്റ് യന്ത്രങ്ങളിലെ 10 ശതമാനത്തിലും തകരാര്‍ കണ്ടെത്തിയെന്നാണ് സൂചന. വിവരം.

വോട്ടെടുപ്പ് നടന്ന ദിവസം 113 ഇവിഎം തകരാറിലായതിനെതുടര്‍ന്ന് ഏറെനേരം കാത്തുനിന്ന ശേഷം വോട്ടര്‍മാര്‍ മടങ്ങുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, ഗൊരഖ്പൂരിലെയും ഫൂല്‍പൂരിലെയും തോല്‍വിയില്‍ നാണംകെട്ട ബി.ജെ.പി കെയ്റാനയിലെയും നൂര്‍പൂരിലെയും വോട്ടിംഗ് യന്ത്രങ്ങള്‍ കേടുവരുത്തിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി

140 വോട്ടിംഗ് യന്ത്രങ്ങള്‍ നൂര്‍പൂരിലും 90 എണ്ണം കെയ്റാനയിലും തകരാറിലായതായി എസ്.പി വക്താവ് രാജേന്ദ്ര ചൗധരി ആരോപിച്ചു. ആര്‍.എല്‍.ഡി ദേശീയ വക്താവ് അനില്‍ ദുബെയും പരാതിയുമായി രംഗത്തെത്തിയിരുന്നു.

അതേസമയം, പ്രതിപക്ഷ കക്ഷികളെ സംബന്ധിച്ചിടത്തോളം ഈ മണ്ഡലത്തിലെ വിജയം നിര്‍ണ്ണായകമാണ്. കാരണം, ഈ മണ്ഡലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നായാണ് ബിജെപിയെ നേരിടുന്നത് എന്നത് തന്നെ.

എസ്.പി ദേശീയദ്ധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും വോട്ടിംഗ് യന്ത്രം തകരാറിലായതായി ട്വീറ്റ് ചെയ്തു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് പകരം ബാലറ്റിലേക്ക് മടങ്ങിപോകണമെന്ന് എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലും ആവശ്യപ്പെട്ടു.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

അതേസമയം, വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാറില്ലെന്നും ചിലയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന വിവിപാറ്റ് സംവിധാനത്തിലാണ് തകരാറ് കണ്ടെത്തിയതെന്നും ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഒ.പി.റാവത്ത് അറിയിച്ചു.

പുതിയ വിവിപാറ്റ് യന്ത്രങ്ങളാണ് ഇവിടങ്ങളിൽ തെരഞ്ഞെടുപ്പിന് കൊണ്ടുവന്നത്, അവയിൽ പലതും സൂര്യപ്രകാശത്തിൽ കുറെ നേരം വച്ചതാകാം പ്രശ്നത്തിന് കാരണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts