ട്രാഫിക്‌ ബ്ലോക്കില്‍ ഒരു തിരി വെട്ടമായി ബൈക്ക് ആംബുലന്‍സ്;പദ്ധതി വന്‍ വിജയം.

ബെംഗളൂരു : അപകടത്തിൽപ്പെടുന്നവർക്കു ഗതാഗതക്കുരുക്കിലൂടെ വേഗത്തിലെത്തി പ്രഥമശുശ്രൂഷ നൽകാനും ആശുപത്രിയിൽ എത്തിക്കാനുമായി ഇറക്കിയ ബൈക്ക് ആംബുലൻസിനു മികച്ച പ്രതികരണം.നഗരത്തിലെ ആംബുലൻസ് സർവീസുകൾ കൈകാര്യം ചെയ്യുന്ന ജിവികെ എമർജൻസി മാനേജ്മെന്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കണക്കനുസരിച്ച് ആവശ്യക്കാർ വളരെ കൂടി. ബെംഗളൂരുവിലെ ഇപ്പോഴത്തെ 19 ബൈക്ക് ആംബുലൻസുകളുംകൂടി കഴിഞ്ഞമാസം വരെ 64000ത്തിലധികം അത്യാഹിത കേസുകൾ കൈകാര്യം ചെയ്തു. പ്രമേഹരോഗികൾ മുതൽ ഗർഭിണികൾ വരെ ബൈക്ക് ആംബുലൻസിന്റെ സേവനം ഇക്കാലയളവിൽ പ്രയോജനപ്പെടുത്തി.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

2015ലാണ് ബെംഗളൂരുവിൽ ആദ്യ ബൈക്ക് ആംബുലൻസ് ഇറക്കിയത്. രോഗികൾക്കും അപകടത്തിൽപ്പെടുന്നവർക്കും പ്രഥമശുശ്രൂഷ നൽകുക എന്നതാണ് ബൈക്ക് ആംബുലൻസിന്റെ പ്രധാന ലക്ഷ്യം. എന്നാൽ ചില സാഹചര്യത്തിൽ രോഗിയെ ബൈക്കിനു പിന്നിൽ ഇരുത്തി ആശുപത്രിയിൽ എത്തിക്കാനും സാധിക്കും. വലിയ ആംബുലൻസുകൾക്കു കടന്നുചെല്ലാൻ കഴിയാത്ത ഇടവഴികളിലൂടെയും കടന്നുചെല്ലാമെന്ന സവിശേഷതയും ബൈക്ക് ആംബുലൻസിനുണ്ട്. പ്രഥമ ശുശ്രൂഷ കിറ്റ്, ചെറിയ ഓക്സിജൻ സിലിണ്ടർ, ചെറിയ ശസ്ത്രക്രിയയ്ക്കാവശ്യമായ ഉപകരണങ്ങൾ എന്നിവയെല്ലാം ബൈക്ക് ആംബുലൻസിലുണ്ടാകും. ഇത്തരം 100 ബൈക്ക് ആംബുലൻസ് കൂടി ഇറക്കുമെന്നു ബെംഗളൂരു മഹാനഗരസഭ നേരത്തെ അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
[masterslider id="10"]

Related posts