ആംഗ്രി ബേര്‍ഡ്സ് ലണ്ടനിലെ കൂടൊഴിയുന്നു!

കുട്ടി ഗെയിമിംഗ് ഭ്രാന്തന്മാരുടെ ഇഷ്ട ഗെയിമുകളില്‍ ഒന്നായിരുന്ന ആംഗ്രി ബേര്‍ഡ്സിന്‍റെ ലണ്ടന്‍ സ്റ്റുഡിയോ അടച്ചു പൂട്ടാന്‍ പോവുന്നതായി റിപ്പോര്‍ട്ട്. ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ഗെയിം ഡെവലപ്പർ കമ്പനിയായ റോവിയോ മൊബൈൽ വികസിപ്പിച്ച ഈ ഗെയിം  വിപണിയിലെ നഷ്ടസാധ്യത മുന്നില്‍ കണ്ടാണ്‌ അടച്ചു പൂട്ടാന്‍ ഒരുങ്ങുന്നത് എന്നാണ് വാര്‍ത്ത‍.

കമ്പനിയ്ക്ക് ഈ വര്‍ഷം 40 ശതമാനം നഷ്ടമുണ്ടാവുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. മത്സരം ശക്തമായതും വിപണന ചിലവ് വര്‍ധിച്ചതുമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. 2017 ലായിരുന്നു റോവിയോ ലണ്ടന്‍ സ്റ്റുഡിയോ തുറക്കുന്നത്. പൊതുവിപണിയില്‍ 786 യൂറോ മൂല്യത്തോടെ തുടങ്ങിയ കമ്പനിക്ക് ഈ ഫെബ്രുവരിയില്‍ 50 ശതമാനം ഓഹരി നഷ്ടമാണുണ്ടായത്.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

2009 ഡിസംബറിൽ ആപ്പിൾ ഐ.ഒ.എസിലായിരുന്നു ഈ ഗെയിം ആദ്യമായി അവതരിപ്പിച്ചത്. അതിനു ശേഷം 1.2 കോടി തവണ ഈ ഗെയിം ആപ്പിളിന്‍റെ ആപ്പ്സ്റ്റോറിൽ നിന്ന് ഉപഭോക്താക്കൾ വാങ്ങിച്ചു. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആൻഡ്രോയ്ഡ് പോലെയുള്ള ടച്ച് സ്ക്രീൻ അടിസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റു മൊബൈൽ ഫോണുകൾക്കുമായി ഈ ഗെയിം പുറത്തിറക്കി.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

വിവിധ പ്ലാറ്റ്ഫോമുകളിലായി സാധാരണ പതിപ്പും പ്രത്യേക പതിപ്പുകളുമുൾപ്പെടെ 100 കോടി ഡൗൺലോഡുകൾ പൂർത്തിയാക്കിയ ഈ ഗെയിം ഏറ്റവും ജനപ്രീതിയാർജ്ജിച്ച ഗേമായും 2010-ലെ റൺവേ ഹിറ്റുകളിലൊന്നായും “ഏറ്റവുമധികം ജനപ്രീതിയാർജ്ജിച്ച മൊബൈൽ അപ്ലിക്കേഷനുകളിൽ ഒന്നായും ലോകമൊട്ടാകെ അറിയപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
[masterslider id="10"]

Related posts