മലയാളികള്‍ക്ക് എതിരേയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു;കലാശിപാളയയിൽ മലയാളി വ്യാപാരിയെ ആക്രമിച്ചു പണവും മൊബൈൽ ഫോണും കവർന്നു.

ബെംഗളൂരു: കലാശിപാളയയിൽ മലയാളി വ്യാപാരിയെ ആക്രമിച്ചു പണവും മൊബൈൽ ഫോണും കവർന്നു. തലശേരി ചൊക്ലി സ്വദേശിയും ജെപി നഗർ സെക്കൻ‍‍‍ഡ് ഫേസിലെ മധുരിമ ബേക്കറി ഉടമയുമായ ഉമ്മർഹാജി (73) ആണു കവർച്ചയ്ക്കിരയായത്. ഇന്നലെ പുലർച്ചെ നാട്ടിൽ നിന്നു വരികയായിരുന്ന ഉമ്മർ കലാശിപാളയ മാർക്കറ്റിൽ ബസിറങ്ങി കോർപറേഷൻ സർക്കിളിലേക്കു നടക്കുന്നതിനിടെയാണു സംഭവം.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

ബൈക്കിലെത്തിയ രണ്ടംഗസംഘം കത്തികാണിച്ചു ഭീഷണിപ്പെടുത്തി കയ്യിലുണ്ടായിരുന്ന 6500 രൂപയും മൊബൈൽ ഫോണും കവർന്നു. തടയാൻ ശ്രമിക്കുന്നതിനിടെ കത്തി കൊണ്ട് ആഴത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിൽസ തേടിയ ഉമ്മർ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ കലാശിപാളയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts