മമ്മൂട്ടി ചിത്രം ‘പരോള്‍’ ഈ മാസം 31ന് തീയറ്ററുകളിലെത്തും.

മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകന്‍ ശരത്ത് സന്ദിത്ത് ഒരുക്കിയ ചിത്രം പരോള്‍ ഈ മാസം 31ന് തീയറ്ററുകളിലെത്തും. ജയിലില്‍ പോകേണ്ടി വരുന്ന സഖാവ് അലക്സ് എന്ന കാഥാപാത്രമായാണ് മലയാളികളുടെ പ്രിയതാരം സിനിമയില്‍ എത്തുന്നത്. ആന്റണി ഡിക്രൂസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

അലക്സ് എന്ന മലയോര കര്‍ഷകന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തയാറാക്കിയ ചിത്രത്തില്‍ മിയയും ഇനിയയുമാണ് നായികമാര്‍. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ കാലകേയനായെത്തിയ തെലുങ്ക് അഭിനേതാവ് പ്രഭാകര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചെങ്കോടിയേന്തി മുദ്രാവാക്യം വിളിക്കുന്ന സഖാവ് അലക്സ് എന്ന കഥാപാത്രം പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ലാലു അലക്‌സ്, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, അരിസ്‌റ്റോ സുരേഷ്,  വി.കെ. പ്രകാശ് തുടങ്ങിയവരും  ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അലക്സിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില സാഹചര്യങ്ങളാണ് ചിത്രത്തിന്‍റെ കഥാഗതി തീരുമാനിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts