മ​ധു​വി​ന്‍റെ കൊ​ല​പാ​ത​കം; പൊ​തു​താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി ഹൈ​ക്കോ​ട​തി സ്വമേധയാ കേസെടുത്തു.

കൊ​ച്ചി: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു മ​ർ​ദ്ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വം അതീവ ഗൗരവമുള്ളതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

പൊ​തു​താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി ഹൈ​ക്കോ​ട​തി ജ​സ്റ്റിസ് കെ. ​സു​രേ​ന്ദ്ര​ൻ ന​ൽ​കി​യ ക​ത്തി​ൽ ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​ണ് ഡി​വി​ഷ​ൻ ബെ​ഞ്ച് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അതേസമയം, മ​ധു കൊ​ല​ക്കേ​സി​ലെ ഹൈക്കോടതി ഇടപെടല്‍ സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​യ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കൊ​ണ്ടാ​ണ് കോ​ട​തി കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

മ​ധു​വി​ന്‍റെ കൊ​ല​പാ​ത​കം അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും വി​ഷ​യ​ത്തി​ൽ കോ​ട​തി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​മെ​ന്നും സു​രേ​ന്ദ്ര​ൻ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. കേ​സി​ൽ കോ​ട​തി​യെ സ​ഹാ​യി​ക്കാ​ൻ അ​മി​ക്ക​സ് ക്യൂ​റി​യേയും ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ചു. കേ​സി​ലെ തു​ട​ർ ന​ട​പ​ടി​ക​ൾ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടുണ്ട്. വി​ഷ​യ​ത്തി​ൽ 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​മെ​ന്ന് സ്റ്റേ​റ്റ് അ​റ്റോ​ർ​ണി കോ​ട​തി​യെ അ​റി​യി​ച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ആദിവാസി യുവാവായ മധു കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മധുവിനെ പിടികൂടി മര്‍ദ്ദിച്ച് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് മധു മരണത്തിന് കീഴടങ്ങി. മരണത്തിന് കാരണം മര്‍ദ്ദനമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ 16 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
[masterslider id="10"]

Related posts