നമ്മ മെട്രോ കൂടുതൽ സ്ത്രീ സൗഹൃദമാകുന്നു;മുന്നിലെ രണ്ട് വാതിലുകൾ സ്ത്രീകൾക്ക് മാത്രമായി തുറന്നുകൊടുക്കും;ആറ് കോച്ച് മെട്രോ വരുന്നവരെ സ്ത്രീകൾക്ക് പ്രത്യേക കോച്ചില്ല.

ബെംഗളൂരു :തിരക്കേറിയ നമ്മ മെട്രോ സ്റ്റേഷനുകളിൽ അടുത്തമാസം ഒന്നു മുതൽ ട്രെയിനിന്റെ മുന്നിലത്തെ രണ്ടു വാതിലിൽ കൂടി പ്രവേശനം സ്ത്രീകൾക്കു മാത്രം. അതേസമയം ട്രെയിനിനുള്ളിൽ ഇവർക്കു മാത്രമായി സ്ഥലം അനുവദിക്കില്ല. തിരക്കിൽപ്പെടാതെ സ്ത്രീകൾക്കു ട്രെയിനിൽ കയറാനും ഇറങ്ങാനും വേണ്ടിയാണ് ‘വാതിൽ സംവരണ’മെന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ‌) എംഡി മഹേന്ദ്ര ജെയ്‌ൻ പറഞ്ഞു.

വൻതിരക്കുള്ള മജസ്റ്റിക്, എംജി റോഡ് പോലെയുള്ള സ്റ്റേഷനുകളിൽ ക്യൂ നിന്നു വളരെ ബുദ്ധിമുട്ടിയാണു സ്ത്രീകൾ ട്രെയിനിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. ഇനി മുതൽ ഇത്തരം സ്റ്റേഷനുകളിൽ മുന്നിലത്തെ രണ്ടുനിര സ്ത്രീകൾക്കായി മാറ്റിവയ്ക്കും. സ്ത്രീകൾക്കു മാത്രമായി പ്രത്യേക കോച്ച് അനുവദിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇപ്പോഴത്തെ മൂന്നു കോച്ച് ട്രെയിനുകളിൽ ഇതു സാധ്യമാകില്ല.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

അതിനാൽ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം കൂടുന്നതുവരെ പരീക്ഷണാടിസ്ഥാനത്തിലാണു സ്ത്രീകൾക്കു കയറാനും ഇറങ്ങാനും പ്രത്യേക വാതിൽ അനുവദിക്കുന്നത്. ഓഫിസ് ദിവസങ്ങളിൽ മൂന്നര ലക്ഷത്തിലധികംപേർ യാത്ര ചെയ്യുന്ന നമ്മ മെട്രോയിലെ യാത്രക്കാരിൽ 40% സ്ത്രീകളാണ്. കാലുകുത്താൻപോലും ഇടമില്ലാതെയാണ് ഇവർ മെട്രോയിൽ യാത്ര ചെയ്യുന്നത്. ഓഫിസ് സമയങ്ങളിൽ ആയിരത്തിലേറെ പേരാണു ട്രെയിനിൽ തിങ്ങി ഞെരുങ്ങി യാത്ര ചെയ്യുന്നത്.

  ധർമസ്ഥല കേസ്: കുഴിയെടുക്കാൻ എത്തിയ തൊഴിലാളികൾക്കും മണ്ണുമാന്തി യന്ത്രത്തിനും പ്രതിഫലം നൽകിയില്ലെന്ന് പരാതി

തിരക്കേറിയ സമയങ്ങളിൽ ചിലരിൽനിന്നു മോശം പെരുമാറ്റം ഉണ്ടാകുന്നതായും പരാതി ഉയർന്നിരുന്നു. ആറു കോച്ച് ട്രെയിൻ സർവീസ് തുടങ്ങിയാൽ ഇവയിൽ ഒരെണ്ണം സ്ത്രീകൾക്കും കുട്ടികൾക്കുമായി സംവരണം ചെയ്യാമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നു. എന്നാൽ എല്ലാ ട്രെയിനുകളിലും ആറു കോച്ചുകൾ എത്താൻ ഇനിയും മാസങ്ങളെടുക്കും. അതുവരെ സ്ത്രീകൾക്കു മാത്രമായി വാതിൽ അനുവദിക്കുന്നതു ഇത്തരം ബുദ്ധിമുട്ടുകൾക്കു തെല്ലു പരിഹാരമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വണ്ടികഴുകിയാൽ പണികിട്ടും; കുടിവെള്ളം പാഴാക്കിയവർക്ക് കിട്ടിയത് എട്ടിന്റെ പണി
[masterslider id="10"]

Related posts