40 ലക്ഷം രൂപ ആദായ നികുതി അടച്ച നിര്‍മാണ തൊഴിലാളി കുടുങ്ങി.

ബെംഗളൂരു : നിർമാണത്തൊഴിലാളി ആയിരുന്ന യുവാവ് 40 ലക്ഷം രൂപയുടെ ആദായനികുതി റിട്ടേൺ സമർപ്പിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ പിടിയിലായത് വൻലഹരികടത്തു സംഘം. ചാമരാജ്നഗർ സ്വദേശിയും കനക്പുര റോഡ് നിവാസിയുമായ രാച്ചപ്പ രംഗ(34)യാണ് കഴിഞ്ഞ തവണ 40 ലക്ഷം രൂപയുടെ നികുതി റിട്ടേൺ സമർപ്പിച്ചത്. ബെംഗളൂരുവിൽ നിർമാണ തൊഴിലാളി ആയിരുന്ന ഇയാളുടെ വരുമാനത്തിൽ സംശയം തോന്നിയ ആദായനികുതി ഉദ്യോഗസ്ഥർ വരുമാന സ്രോതസ്സ് വെളിപ്പെടുത്താൻ ഇയാളോട് ആവശ്യപ്പെട്ടിരുന്നു. വിവരം പൊലീസിന്റെ ശ്രദ്ധയിലും പെടുത്തി.

  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം

ആദായ നികുതി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ അഭിഭാഷകന്റെ നിർദേശം അനുസരിച്ച് രാച്ച, കോൺട്രാക്ടർ ആയി റജിസ്റ്റർ ചെയ്തു. എന്നാൽ ഇതിനിടെ നടത്തിയ അന്വേഷണത്തിൽ ഇയാൾക്കു കഞ്ചാവ് വിൽപനയാണെന്നു മനസ്സിലാക്കിയ പൊലീസ് കോറമംഗലയിൽ വച്ച് ഇയാളെ പിടികൂടി. തുടർന്നു നടത്തിയ പരിശോധനയിൽ ഇയാളുടെ കാറിൽ നിന്ന് 26 കിലോ കഞ്ചാവും അ‍ഞ്ച് ലക്ഷം രൂപയും കണ്ടെടുത്തു. ഇയാളുടെ കൂട്ടാളി ശ്രീനിവാസും(47) അറസ്റ്റിലായി. ഇവർക്കു കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്ന സാഷു കടന്നുകളഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
[masterslider id="10"]

Related posts