ബോളിവുഡ് താരം പ്രീതി സിന്റയുടെയും ഭര്‍ത്താവിന്റെയും പേരില്‍ പ്രചരിച്ച നഗ്ന ചിത്രങ്ങള്‍ വ്യാജം. ഇരുവരുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഫേസ്ബുക്ക് വഴി പ്രചരിച്ചത്. പ്രീതിസിന്റയുമായി അടുത്ത വൃത്തങ്ങളാണ് പ്രചരിച്ച ചിത്രങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയത്.മുമ്ബും പ്രീതി സിന്റെയുടെ പേരില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ നടി രംഗത്ത് വരികയും ലൈംഗിക വൈകൃതമുള്ളവരാണ് അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും നടി പ്രതികരിച്ചിരുന്നു.
Read MoreYear: 2016
പുണെയ്ക്കു സമീപം14 നിലക്കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ഒന്‍പതു പേര്‍ മരിച്ചു
നിര്‍മാണത്തിലിരുന്ന 14 നിലക്കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ഒന്‍പതു പേര്‍ മരിച്ചു. 10 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. മഹാരാഷ്ട്രയിലെ പുണെയ്ക്കു സമീപം രാവിലെ 10 മണിയോടെയായിരുന്നു അപകടം.മരിച്ചവരെല്ലാം കെട്ടിട നിര്‍മാണ തൊഴിലാളികളാണ്. കെട്ടിടത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയാണ് തൊഴിലാളികള്‍ മരിച്ചത്. നിലവാരമില്ലാത്ത കെട്ടിടനിര്‍മാണവും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്നു പറയുന്നു.
Read Moreഹര്‍ഭജന്‍ സിംഗിനു പെണ്‍കുഞ്ഞ് പിറന്നു
ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിനും നടി ഗീതാ ബസ്രക്കും പെണ്‍കുഞ്ഞ് പിറന്നു. ലണ്ടനിലെ ആശുപത്രിയില്‍ വെച്ചായിരുന്നു കുഞ്ഞിന്റെ ജനനം.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞ് പിറക്കുമ്ബോള്‍ ഹര്‍ഭജന്‍ സിംഗും സമീപത്തുണ്ടായിരുന്നു.കുഞ്ഞ് പിറന്ന വിവരം ഹര്‍ഭജന്റെ അമ്മയാണ് മാധ്യമങ്ങളെ അറിയിച്ചത്.
Read Moreമെസ്സിയെ ടീമിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ അര്‍ജ്ജന്റീന
അപ്രതീക്ഷിത വിരമ്മിക്കല്‍ പ്രഖ്യാപിച്ച ലയണല്‍ മെസ്സിയെ ടീമിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ അര്‍ജ്ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ശ്രമിക്കുന്നതായി സൂചന. അസോസിയേഷന്‍ മേധാവി അര്‍മാന്‍ഡോ പെരസ് സ്പെയിനിലെത്തി അടുത്തയാഴ്ച മെസിയുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മെസ്സിയെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന പെരസ് അറിയിച്ചു.
Read Moreഉത്തേജക മരുന്ന് :വെളിപ്പെടുത്തലുമായി നര്‍സിംഗ് യാദവ്
റിയോ ഒളിംപിക്‌സിലേക്ക് പരിഗണിക്കപ്പെട്ട ഗുസ്തി താരം നര്‍സിംഗ് യാദവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. സംഭവത്തിലെ ഗൂഢാലോന സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തില്‍ നടത്തിയിരിക്കുകയാണ് നര്‍സിംഗ് യാദവ്. ഒരു ദേശീയ താരത്തിന്‍റെ അനിയനാണ് തന്റെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയതെന്നാണ് ആരോപണം. 17-കാരനായ ഒരു ജൂനിയര്‍ ഗുസ്തി താരമാണ് നിരോധിത മരുന്ന് തന്‍റെ ഭക്ഷണത്തില്‍ കലര്‍ത്തിയതെന്ന് നര്‍സിംഗ് ആരോപിച്ചു. ഗൂഡാലോചന ചൂണ്ടിക്കാട്ടി അദ്ദേഹം സോനാപ്പേട്ടിയിലെ റായി പോലീസിന് നല്‍കിയ പരാതിയിലും ഇക്കാര്യം ആരോപിച്ചിട്ടുണ്ട്
Read Moreഭീകരാക്രമണത്തിനു സാധ്യത: പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കി
ന്യൂ ഡല്‍ഹി : ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരേഡിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വധ ഭീഷണി. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കി. ചടങ്ങില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് പ്രത്യേകം തയ്യാറാക്കിയ ബുള്ളറ്റ് പ്രൂഫ് കവചത്തിനുള്ളില്‍ നിന്നായിരിക്കും. സുരക്ഷാ ഏജന്‍സികളും രഹസ്യാന്വേഷണ ഏജന്‍സികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.കഴിഞ്ഞ തവണയും പ്രധാനമന്ത്രിക്ക് നേരെ സുരക്ഷാ ഭീഷണി ഉണ്ടായിരുന്നെങ്കിലും തനിയ്ക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്നത് അദ്ദേഹം നിരസിച്ചിരുന്നു.കാശ്മീരില്‍ അടുത്തിടെ സംഭവിച്ച…
Read Moreഓഗസ്റ്റ് മുതല്‍ ഹെല്‍മറ്റില്ലെങ്കിലും പെട്രോള്‍ കിട്ടും
ഓഗസ്റ്റ് ഒന്നു മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ഹെല്‍മറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കരുതെന്ന ഉത്തരവില്‍ ഗതാഗത കമ്മീഷണര്‍ തന്നെ ഇളവ് വരുത്തി. ആദ്യഘട്ടത്തില്‍ വാഹന ഉടമകളെ ഉപദേശിച്ചും ലഘുലേഖകള്‍ നല്‍കിയും ബോധവത്കരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം. ഹെല്‍മറ്റ് ഉപയോഗിക്കാത്തവരെ പെട്രോള്‍ പന്പുകളിലും പൊതുനിരത്തുകളിലും വച്ച് ബോധവത്കരിക്കാനാണ് നിലവിലെ തീരുമാനം. എന്നാല്‍ ഉത്തരവ് പിന്‍വലിച്ചതല്ലെന്നും ഒരു മാസത്തിനു ശേഷം കര്‍ശനമായി നടപ്പിലാക്കുമെന്നും ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി അറിയിച്ചു.ഹെല്‍മറ്റ് ധരിക്കാതെ എത്തുന്ന ഇരുചക്ര വാഹന ഉടമകള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷന്‍…
Read Moreഹൊസൂർ റോഡിൽ ബൊമ്മന ഹളളിക്ക് സമീപം റോഡിൽ വെള്ളക്കെട്ട്. കനത്ത ട്രാഫിക് ബ്ലോക്.
ബെംഗളൂരു: ഇന്നലെ രാത്രി പെയ്ത മഴയുടെ പരിണിത ഫലം നഗരത്തിൽ കണ്ടു തുടങ്ങി.നഗരത്തിൽ പല സ്ഥലങ്ങളിലും റോഡിൽ വെള്ളം കയറി. ബന്നാർ ഘട്ട മെയിൻ റോഡ്, ജെ പി നഗർ ,കൃഷ്ണ രാജപുരം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി ,വലിയ ട്രാഫിക് ജാം രൂപപ്പെട്ടിട്ടുണ്ട്. ഹൊസൂർ റോഡിൽ ബൊമ്മനഹള്ളിയിൽ റോഡിൽ വെള്ളം കയറി. വലിയ ട്രാഫിക്ക് ജാം. കോടി ചിക്കനഹള്ളി തടാകം നിറഞ്ഞൊഴുകി പത്തോളം ഫ്ലാറ്റിൽ വെള്ളം കയറി. ഹൊസൂർ റോഡിൽ നൈസ് റോഡിന്റെ താഴെ ഒരു വലിയ തടാകം രൂപപ്പെട്ടിട്ടുണ്ട്.ഒരു വശത്തേക്ക് ഉള്ള…
Read Moreജയലളിതയുടെ അമ്മ കാന്റീനിന്റെ മാതൃകയില്‍ അണ്ണാകാന്റീനുമായി സിദ്ധരാമയ്യ.
ബെന്ഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ഏകദേശം ഒരു വര്‍ഷത്തില്‍ അധികമേ ഉള്ളൂ,ഇനി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പണി പാലും വെള്ളത്തില്‍ കിട്ടും എന്ന് സിദ്ധരാമയ്യ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ബി ജെ പി യുടെ കോണ്‍ഗ്രെസ് മുക്ത ഭാരത ലക്ഷ്യത്തില്‍ അഭിമാനത്തോടെ പിടിച്ചു നില്‍ക്കുന്ന ഒരേ ഒരു വലിയ സംസ്ഥാനം ആണ് കര്‍ണാടക,ജനപിന്തുണ നേടിയെടുക്കാന്‍ പൊടിക്കൈകള്‍ അത്യാവശ്യം.അതിന്റെ ഭാഗമായി ജയലളിത തമിഴ്നാട്ടില്‍ തുടങ്ങിയ അതേ പരിപാടിയുമായി സിദ്ധരാമയ്യ രംഗത്ത്,അണ്ണാ മൊബൈല്‍ കാന്റീനുകള്‍ മൈസൂരു,ഹുബ്ബളി,കലബുരഗി,തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരിക്കും ആദ്യഘട്ടത്തില്‍ അണ്ണാ കാന്റീനുകള്‍ ആരംഭിക്കുക.ചോറ്,സാംബാര്‍,അച്ചാര്‍ തുടങ്ങിയവയും രാവിലെ ഇഡ്ഡലി,ദോശ എന്നിവയും…
Read Moreസ്റ്റാര്‍ട്ട്‌അപ്പ് യുദ്ധത്തില്‍ മേല്‍കൈ കര്‍ണാടകക്ക്; 20000 സ്റ്റാര്‍ട്ട് അപ്പ്‌കള്‍ തുടങ്ങാന്‍ തയ്യാറായി കര്‍ണാടക.
ബെന്ഗളൂര്: ലോകത്തെ ആദ്യത്തെ പത്തു സ്റ്റാര്‍ട്ട് അപ്പ് സൌഹൃദ നഗരങ്ങളില്‍ ഇടം പിടിക്കുക എന്നാ ലക്ഷ്യത്തോടെ കര്‍ണാടക കരുക്കള്‍ നീക്കുന്നു.2015-20 കാലഘട്ടത്തില്‍ 20000 സ്റ്റാര്‍ട്ട്‌അപ്പ്‌കള്‍ ആരംഭിക്കാന്‍ ആണ് പദ്ധതിയെന്ന് ഐ ടി ബി ടി മന്ത്രി പ്രയന്ക് ഖാര്‍ഗെ. കര്‍ണാടക ബയോടെക്നോളജി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സര്‍വീസസ്ന്റെ കീഴില്‍ ആണ് പ്രത്വേക സ്റ്റാര്‍ട്ട്‌അപ്പ് സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ഗ്ലോബല്‍ സ്റ്റാര്‍ട്ട് അപ്പ് ഇക്കോ സിസ്റ്റം റാങ്ക് പ്രകാരം ഏറ്റവും അനുകൂലസാഹചര്യം വിലയിരുത്തുമ്പോള്‍ ബെന്ഗളൂരു 15 സ്ഥാനത് ആണ്.ഇത് പത്താം സ്ഥാനത് എത്തിക്കുക എന്നതാണ് ലക്ഷ്യം എന്ന്…
Read More