ഓഗസ്റ്റ് ഒന്നു മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ഹെല്‍മറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കരുതെന്ന ഉത്തരവില്‍ ഗതാഗത കമ്മീഷണര്‍ തന്നെ ഇളവ് വരുത്തി. ആദ്യഘട്ടത്തില്‍ വാഹന ഉടമകളെ ഉപദേശിച്ചും ലഘുലേഖകള്‍ നല്‍കിയും ബോധവത്കരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം. ഹെല്‍മറ്റ് ഉപയോഗിക്കാത്തവരെ പെട്രോള്‍ പന്പുകളിലും പൊതുനിരത്തുകളിലും വച്ച് ബോധവത്കരിക്കാനാണ് നിലവിലെ തീരുമാനം. എന്നാല്‍ ഉത്തരവ് പിന്‍വലിച്ചതല്ലെന്നും ഒരു മാസത്തിനു ശേഷം കര്‍ശനമായി നടപ്പിലാക്കുമെന്നും ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി അറിയിച്ചു.ഹെല്‍മറ്റ് ധരിക്കാതെ എത്തുന്ന ഇരുചക്ര വാഹന ഉടമകള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പെട്രോള്‍ പന്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കില്ലെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ നല്‍കിയ നിര്‍ദേശം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
തിരുവനന്തപുരം നഗരത്തിലെ മൃഗശാല അവിടെനിന്ന് മാറ്റണം’- കേരള മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം∙ നഗരഹൃദയത്തിലുള്ള മൃഗശാല ഉചിതമായ സ്ഥലത്തല്ലെന്നും അവിടെനിന്നു മാറ്റണമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്.... -
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മോഹൻലാൽ ധരിച്ച ഷർട്ടിലെ ഡിസൈൻ വിവാദത്തിൽ
ടെലിവിഷൻ റിയാലിറ്റി ഷോയിൽ നടൻ മോഹൻലാൽ ധരിച്ച ഷർട്ടിന്റെ ഡിസൈനെ ചൊല്ലി... -
‘നിഖിൽ – 3 കോടി, വാരിസ് – 1.2 കോടി…’: വീണയുടെ ‘റെഡ് ബുക്ക്’ തെളിവുകളും ഹവാല ഇടപാടുകളും പുറത്ത്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ, ഭർത്താവും...
