ഭീകരാക്രമണത്തിനു സാധ്യത: പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കി

ന്യൂ ഡല്‍ഹി : ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ നടക്കുന്ന പരേഡിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വധ ഭീഷണി. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കി. ചടങ്ങില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് പ്രത്യേകം തയ്യാറാക്കിയ ബുള്ളറ്റ് പ്രൂഫ് കവചത്തിനുള്ളില്‍ നിന്നായിരിക്കും. സുരക്ഷാ ഏജന്‍സികളും രഹസ്യാന്വേഷണ ഏജന്‍സികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഇത് സംബന്ധിച്ച്‌ കൂടിക്കാഴ്ച നടത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.കഴിഞ്ഞ തവണയും പ്രധാനമന്ത്രിക്ക് നേരെ സുരക്ഷാ ഭീഷണി ഉണ്ടായിരുന്നെങ്കിലും തനിയ്ക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്നത് അദ്ദേഹം നിരസിച്ചിരുന്നു.കാശ്മീരില്‍ അടുത്തിടെ സംഭവിച്ച അനിഷ്ട സംഭവങ്ങളും ഇന്ത്യയില്‍ വര്‍ദ്ധിച്ച്‌ വരുന്ന ഐസിസ് ഭീഷണിയും സുരക്ഷാ ഏജന്‍സികളെ മുന്‍കരുതല്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.വിവിധ തീവ്രവാദി സംഘടനകള്‍ തമ്മില്‍ നടത്തിയ ആശയ വിനിമയം ചോര്‍ത്തിയ സുരക്ഷാ ഏജന്‍സികളാണ് പ്രധാനമന്ത്രിയ്ക്ക് നേരെ വധ ശ്രമം ഉണ്ടായേക്കാം എന്നത് സംബന്ധിച്ച സൂചന നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
[masterslider id="10"]

Related posts