ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുത വരൻ മരിച്ചു; വിഷമം സഹിക്കാനാവാതെ മനംനൊന്ത് യുവതി ജീവനൊടുക്കി

കാസർഗോഡ്: കാസർഗോഡ് പ്രതിശ്രുത വരൻ മരണപ്പെട്ടതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർഗോഡ് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ആത്മഹത്യ ചെയ്തത്.

പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ വിഷമം സഹിക്കാതെയാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരിച്ചത്.

  ശ്രീദേവിയുടെ ആസ്തി തട്ടിയെടുക്കാൻ നീക്കം? 40 വർഷത്തിന് ശേഷമുള്ള കേസിൽ ബോണി കപൂറിനും മക്കൾക്കും വൻ വിജയം!

തുടർന്ന് യുവതി മാനസികമായി തളർന്നിരുന്നു. ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കുടുംബം കണ്ടെത്തിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആര് കേരളത്തിന്റെ അമരക്കാരൻ? വേണുഗോപാലിന്റെ അംഗബലം, സതീശന്റെ ജനപ്രീതി, ചെന്നിത്തലയുടെ പരിചയസമ്പത്ത്; ഇന്നും ചര്‍ച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us