കടബാധ്യതയിൽ തർക്കം; ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ’; വിജയിന് മറുപടിയുമായി സ്റ്റാലിൻ, ആരോപണങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി

ചെന്നൈ: തമിഴ്‌നാടിന്റെ സാമ്പത്തിക സ്ഥിതിയെച്ചൊല്ലി പുതിയ മുഖ്യമന്ത്രി വിജയിയും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തമ്മിൽ വാക്പോര് മുറുകുന്നു. സംസ്ഥാനം 10 ലക്ഷം കോടിയുടെ കടക്കെണിയിലാണെന്ന വിജയ്‌യുടെ ആരോപണത്തിന്, അധികാരമേറ്റ തുടക്കത്തിൽ തന്നെ പണമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറരുതെന്ന് സ്റ്റാലിൻ മറുപടി നൽകി.

സംസ്ഥാനത്തിന്റെ കടബാധ്യത എന്നത് അനുവദിക്കപ്പെട്ട പരിധിക്കുള്ളിലുള്ള തുകയാണെന്നും സർക്കാരിന് പ്രവർത്തിക്കാനാവശ്യമായ പണം നിലവിൽ ഖജനാവിലുണ്ടെന്നും സ്റ്റാലിൻ വ്യക്തമാക്കി. കോവിഡ് ഉൾപ്പെടെയുള്ള വൻ പ്രതിസന്ധികളെ അതിജീവിച്ചാണ് ഡിഎംകെ സർക്കാർ ഭരണം നടത്തിയത്. മുൻ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പകരം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനാണ് പുതിയ മുഖ്യമന്ത്രി ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

നേരത്തെ, സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെയാണ് മുൻ ഡിഎംകെ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിജയ് രംഗത്തെത്തിയത്. 2021 മുതൽ 2026 വരെയുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് തന്റെ സർക്കാർ ഉടൻ ‘ധവളപത്രം’ പുറത്തിറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഡിഎംകെ സർക്കാർ തമിഴ്‌നാടിനെ വൻ കടക്കെണിയിലാക്കിയെന്നും ഈ ഭാരം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ധവളപത്രം ഇറക്കുന്നതെന്നുമാണ് വിജയ്‌യുടെ വാദം.

അതേസമയം, രാഷ്ട്രീയ തർക്കങ്ങൾക്കിടയിലും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് ഭരണം ആരംഭിച്ചു. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകാനുള്ള ഉത്തരവിലാണ് അദ്ദേഹം ആദ്യമായി ഒപ്പിട്ടത്. കൂടാതെ സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക സേന രൂപീകരിക്കാനും തീരുമാനമായി. ജവാഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു വിജയിന്റെയും ഒമ്പത് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. പുതിയ സർക്കാരിന് സ്റ്റാലിൻ ആശംസകൾ നേരുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
[masterslider id="10"]

Related posts