ഒരു നാഴികക്കല്ല് കൂടി താണ്ടാന്‍ ബെന്ഗളൂരു;കേന്ദ്രത്തിന്റെ ചിറകിലേറി രാജ്യത്തെ ആദ്യത്തെ മണ്ണെണ്ണ രഹിത മേട്രോനഗരമകാന്‍ നമ്മുടെ ഉദ്യാന നഗരം.

ബെന്ഗളൂരു: രാജ്യത്തെ ആദ്യത്തെ മണ്ണെണ്ണ രഹിത നഗരമാകാന്‍ ബെന്ഗളൂരു ഒരുങ്ങുന്നു.മണ്ണെണ്ണ ഉപയോഗിച്ച് പാചകം ചെയ്യുന്ന മുപ്പതിനായിരം കുടുംബങ്ങള്‍ക്ക് കൂടി എല്‍.പീ.ജി.കണക്ഷന്‍ നല്കാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനിച്ചു. കേന്ദ്രത്തിന്റെ “ഉജ്വല” പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്കെല്ലാം പാചക വാതക കണക്ഷന്‍ നല്‍കും. കരിഞ്ചന്തയിലെ മണ്ണെണ്ണ വില്പന കുറക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയതോടെ ഏകദേശം തൊണ്ണൂറു ആയിരം ലിറ്ററോളം മണ്ണെണ്ണ ലാഭിക്കാനായി.ഒരു കാര്‍ഡിന് ഒരു ലിറ്റര്‍ എന്നാ വീതം ആണ് ഇപ്പോള്‍ മണ്ണെണ്ണ നല്‍കുന്നത്.മണ്ണെണ്ണ യുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി 90 കോടിയുടെ കേന്ദ്ര സഹായം ലഭിക്കുന്നുണ്ട്.

Read More

കര്‍ണാടക ബന്ദില്‍ പരക്കെ സംഘര്‍ഷം

ബെം ഗളൂരു : മഹാദയി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ പരക്കെ സംഘര്‍ഷം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങള്‍. ബെംഗളൂരു നഗരത്തില്‍ പലയിടത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. എം ജി റോഡില്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങളുമായി മെട്രോ സ്റ്റേഷന് നേരെ ആക്രമണത്തിന് ഒരുങ്ങി. ബ്രിഗേഡ് റോഡും എം ജി റോഡും പോലീസ് അടച്ചിടാന്‍ ഒരുങ്ങുകയാണ്.കാലത്ത് ആറ് മണിക്ക് ബന്ദ് തുടങ്ങിയെങ്കിലും ഒറ്റപ്പെട്ട വാഹനങ്ങള്‍ റോഡിലുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി ഇറങ്ങിയതോടെ ബന്ദിന് ചൂടുപിടിച്ചു. ബി എം ടി സി…

Read More

ഓണത്തിന് കേരള.എസ്.ആര്‍.ടി.സി യില്‍ ടിക്കറ്റ്‌ കിട്ടിയില്ലേ ഇനി പേടിക്കേണ്ട; ബസില്‍ തത്കാല്‍ ടിക്കറ്റിന് ശ്രമിച്ചു നോക്കു!!

ബെന്ഗളൂരു: ട്രെയിനുകളിലേതു പോലെ ബെന്ഗലൂരുവില്‍ നിന്നുള്ള ബസ്സുകളിലും ഇനി മുതല്‍ തത്കാല്‍ ക്വോട്ടയില്‍ ടിക്കെറ്റ് എടുക്കാം.ഓണത്തിന് നാട്ടിലേക്കു ഉള്ള ബസുകളില്‍ ആണ് ഈ സംവിധാനം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലക്കുന്നത്.ബാക്കി സീറ്റ്കള്‍ക്ക് ആയുള്ള ടിക്കറ്റ്‌ വില്പന 45 ദിവസം മുന്‍പേ തുടങ്ങിയപ്പോള്‍,തത്കാല്‍ ബൂകിംഗ് തുടങ്ങുക വെറും 48 മണിക്കൂര്‍ മുന്‍പ് മാത്രം ആയിരിക്കും. നാലു മുതല്‍ പത്തു സീറ്റുവരെ ആണ് ഓരോ ബസിലും താത്കാലിനായി മാറ്റിവച്ചിരിക്കുന്നത്.കൂടുതല്‍ നിരക്കും നല്‍കേണ്ടി വരും.തിരക്ക് കൂടുതല്‍ ഉള്ള ദിവസങ്ങളില്‍ മാത്രമേ ഈ സംവിധാനം നിലവില്‍ ഉണ്ടാവുകയുള്ളൂ. ഏതൊക്കെ റൂട്ടില്‍ തത്കാല്‍…

Read More

കര്‍ണാടകയുടെ അഭിമാനവും സ്വകാര്യഅഹങ്കാരവുമായ മൈസൂര്‍സാന്ടല്‍ ബ്രാന്‍ഡില്‍ ഇനി ചന്ദനത്തിരിയും ഹാന്‍ഡ്‌ വാഷും.

ബെന്ഗളൂരു : മൈസൂര്‍ സാന്ടല്‍ ബ്രാന്‍ഡ്‌ന്റെ നിര്‍മാതാക്കളായ കര്‍ണാടക സോപ്സ് ആന്‍ഡ്‌ ഡിറ്റര്‍ജെന്റ്റ് ലിമിറ്റഡ്(KSEDCL) അഗര്‍ബതിയും മൈസൂര്‍ സാന്ടല്‍ മംഗോ ഹാന്‍ഡ്‌ വാഷുമായി വിപണിയിലേക്ക് മൈസൂര്‍ സാന്ടല്‍ സോപ്പിന്റെ ശതബ്ധിയോടു അനുബന്ധിച്ച് പ്ലാന്റുകള്‍ നവീകരിച്ച് ആണ് ഈ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്.ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌ KSEDCL സമര്‍പ്പിച്ചതോടെ 27.15 കോടി രൂപ അനുവദിച്ചതായി വ്യവസായമന്ത്രി ആര്‍.വി,ദേശ്പാണ്ടേ പറഞ്ഞു. പ്രതിവര്‍ഷം 15,000 മെട്രിക് ടണ്ണ്‍ സോപ്പ് നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റുകള്‍ ആണ് സ്ഥാപിക്കുന്നത്.1916 ല്‍ അന്നത്തെ മൈസൂര്‍ രാജാവായിരുന്ന നാലവടി കൃഷ്ണ വോടയറും ദിവാന്‍ ആയിരുന്ന…

Read More

ബന്ദ് തുടങ്ങി നഗരത്തില്‍ പ്രധാന റോഡുകളില്‍ എല്ലാം പ്രതിഷേധം തുടരുന്നു; പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചു.

ബെന്ഗളൂരു: മഹാദേയി നദീ ജല വിഷയത്തില്‍ വിവിധ കര്‍ണാടക അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത  കര്‍ണാടക ബന്ദ് ആരംഭിച്ചു; പല പ്രധാന നിരത്തുകളിലും പ്രതിഷേധം തുടരുന്നുണ്ട്,ഉച്ചവരെയെങ്കിലും പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നത് നല്ലത് ആയിരിക്കും. മഹാദേയി നദി വിഷയത്തില്‍ ട്രിബുണേലിന്റെ വിധി കര്‍ണാടക സംസ്ഥാനത്തിന് പ്രതികൂലമായതില്‍ പ്രതിഷേധിച്ചു ആണ് ബന്ദ് നടത്താന്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തത്. ധാർവാടിൽ പോലീസും സമരക്കാരും തമ്മിൽ നേരിയ തോതിൽ സംഘർഷം തുടരുന്നു. യമനുരു, ഹാലഗവാഡി, ഹെബസൂരു തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് കർഷകരെ തല്ലിച്ചതച്ചതായി പ്രധാന ചാനലുകൾ റിപോർട്ട് ചെയ്യുന്നു.

Read More

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് ശനിയാഴ്ച

കീoഗ്സ്റ്റൺ: ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്ബരയിലെ രണ്ടാമത്തെ മത്സരം ഇന്ന്  കിംഗ്സ്റ്റണില്‍ തുടങ്ങും. ഒന്നാം ടെസ്റ്റിലെ ആധികാരികമായ വിജയം നല്‍കുന്ന ആത്മവിശ്വാസമാണ് സന്ദര്‍ശകരായ ഇന്ത്യയുടെ കൈമുതല്‍. ഈ ടെസ്റ്റ് കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്ബര നഷ്ടപ്പെടില്ല എന്ന് ഉറപ്പിക്കാം.ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ നിന്നും മാറ്റങ്ങളൊന്നും ഇല്ലാതെയാകും ഇന്ത്യ ഇറങ്ങുക.

Read More

കബാലി’യുടെ ആദ്യവാരത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു

ചെന്നൈ: റിലീസിന് മുന്‍പ് തന്നെ 200 കോടി ക്ലബില്‍ കയറിയ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ‘കബാലി’യുടെ ആദ്യവാരത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയുടെ കണക്ക് പ്രകാരം ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആറ് ദിവസംകൊണ്ട് 320 കോടി രൂപ നേടി. എന്നാല്‍ 389 കോടിയാണ് നേടിയതെന്ന് നിര്‍മ്മാതാവ് കലൈപുലി.എസ്.താണു പറയുന്നു. ചിത്രത്തിന്റെ വിജയം ചെന്നൈയില്‍ ആഘോഷമാക്കി. ലോകമെമ്ബാടുമുള്ള അയ്യായിരത്തോളം സ്ക്രീനുകളിലാണ് കബാലി പ്രദര്‍ശനത്തിനെത്തിയത്. 100 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ചെന്നൈയില്‍ നിന്ന് മാത്രം ഏഴ് കോടി നേടി

Read More

വ്യോമസേനയുടെ വിമാനം കണ്ടെത്താന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടുന്നു

ചെന്നൈ:ചെന്നൈയില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബാറിലെ പോര്‍ട്ട് ബ്ലെയറിലേയ്ക്ക് പുറപ്പെട്ട വ്യോമസേനയുടെ എ.എന്‍ 32 വിമാനം കാണാതായിട്ട് ഒരാഴ്ചയാകുമ്ബോള്‍ വിമാനം കണ്ടെത്താന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടുന്നു. യു.എസ് ഉപഗ്രഹങ്ങള്‍ക്ക് വിമാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭ്യമായിട്ടുണ്ടോ എന്ന് അന്വേഷിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.വിമാനം കാണാതാകുന്നതിന് മുമ്ബായി റഡാറുകള്‍ക്ക് സിഗ്നലുകള്‍ ഒന്നും ലഭിക്കാത്തത് മൂലമാണ് അമേരിക്കന്‍ സഹായം തേടുന്നതെന്ന് പരീഖര്‍ വ്യക്തമാക്കി. . 10 നാവികസേന കപ്പലുകളും സിന്ധുധ്വജ് എന്ന മുങ്ങിക്കപ്പലും നിലവില്‍ തിരച്ചില്‍ നടത്തിവരുകയാണെന്ന് പരീഖര്‍ പറഞ്ഞു.

Read More

മഹാദേയി നദീ ജല വിഷയത്തില്‍ നാളെ വീണ്ടും കര്‍ണാടക ബന്ദ്; എല്ലാ പ്രധാനസേവനങ്ങളെയും ബാധിച്ചേക്കും.

ബെന്ഗളൂരു:കലസ-ബണ്ടൂരി കനാല്‍ വിഷയവുമായി ബന്ധപ്പെട്ടു വിവിധ കര്‍ണാടക അനുകൂല സംഘടനകള്‍ നാളെ സംസ്ഥാനവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തു. മഹാദേയി നദി വിഷയത്തില്‍ ട്രിബുണേലിന്റെ വിധി കര്‍ണാടക സംസ്ഥാനത്തിന് പ്രതികൂലമായതില്‍ പ്രതിഷേധിച്ചു ആണ് ബന്ദ് നടത്താന്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തത്. നാളെ ഭാഗികമായോ മുഴുവനായോ ബാധിക്കാവുന്ന സര്‍വീസുകള്‍:  സര്‍ക്കാര്‍ സ്കൂളുകള്‍ക്കും കോളേജ്കള്‍ക്കും അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്കൂളുകളും ബന്ദ്‌നെ അനുകൂലിക്കുന്നുണ്ട്. പി.യു.അധ്യാപകരും ബന്ദിനെ അനുകൂലിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബന്ദ്‌നു അനുകൂലമാണ്. കന്നഡ സിനിമ സംഘടനകളും നാളെ പ്രവര്‍ത്തിക്കുകയില്ല. കെ.എസ്.ആര്‍.ടീ.സി,ബി.എം.ടീ.സി തുടങ്ങിയവ സര്‍വീസ് നടത്തുമോ…

Read More

ഷ്വെയ്ന്‍സ്റ്റീഗര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു

ജര്‍മന്‍ ക്യാപ്റ്റന്‍ ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു. 2014 ലോകകപ്പ് കിരീടം നേടിയ ടീമില്‍ അംഗമായിരുന്ന ഷ്വെയ്ന്‍സ്റ്റീഗര്‍ മാഞ്ച്സറ്റര്‍ യുണൈറ്റഡിനായി കളി തുടരും .ഷ്വെയ്ന്‍സ്റ്റീഗര്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. കരിയര്‍ അവസാനിപ്പിക്കുകയാണെന്നും ഇതുവരെ കൂടെ നിന്ന ആരാധകര്‍ക്കും പരിശീലകര്‍ക്കും ജര്‍മന്‍ ടീമിലെ സ്റ്റാഫിനും നന്ദി അറിയിക്കുന്നുവെന്നും തന്റെ ആരാധകര്‍ക്കായി എഴുതിയ കത്തില്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ കുറിച്ചു.

Read More
Click Here to Follow Us