മഹാദേയി നദീ ജല വിഷയത്തില്‍ നാളെ വീണ്ടും കര്‍ണാടക ബന്ദ്; എല്ലാ പ്രധാനസേവനങ്ങളെയും ബാധിച്ചേക്കും.

ബെന്ഗളൂരു:കലസ-ബണ്ടൂരി കനാല്‍ വിഷയവുമായി ബന്ധപ്പെട്ടു വിവിധ കര്‍ണാടക അനുകൂല സംഘടനകള്‍ നാളെ സംസ്ഥാനവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തു.

മഹാദേയി നദി വിഷയത്തില്‍ ട്രിബുണേലിന്റെ വിധി കര്‍ണാടക സംസ്ഥാനത്തിന് പ്രതികൂലമായതില്‍ പ്രതിഷേധിച്ചു ആണ് ബന്ദ് നടത്താന്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തത്.

നാളെ ഭാഗികമായോ മുഴുവനായോ ബാധിക്കാവുന്ന സര്‍വീസുകള്‍: 

  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു

സര്‍ക്കാര്‍ സ്കൂളുകള്‍ക്കും കോളേജ്കള്‍ക്കും അവധി പ്രഖ്യാപിച്ചു.

സ്വകാര്യ സ്കൂളുകളും ബന്ദ്‌നെ അനുകൂലിക്കുന്നുണ്ട്.

പി.യു.അധ്യാപകരും ബന്ദിനെ അനുകൂലിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബന്ദ്‌നു അനുകൂലമാണ്.

കന്നഡ സിനിമ സംഘടനകളും നാളെ പ്രവര്‍ത്തിക്കുകയില്ല.

കെ.എസ്.ആര്‍.ടീ.സി,ബി.എം.ടീ.സി തുടങ്ങിയവ സര്‍വീസ് നടത്തുമോ എന്ന് വ്യക്തമല്ല.

ഓട്ടോ റിക്ഷകളുടെയും ടാക്സികളുടെയും സംഘടനകളും ബന്ദ് നടത്താന്‍ സാധ്യത.

നാളെ ലഭ്യമാകുന്ന സര്‍വീസുകള്‍:

ആശുപത്രികള്‍ തുറന്നു പ്രവര്‍ത്തിക്കും.

പാല്‍,പത്രം,മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കള്‍ ലഭ്യമാകും.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

പോലിസ് സഹായത്തിനു ഉണ്ടാകും.

ബെന്ഗളൂരു മെട്രോ സര്‍വീസ് പ്രവര്‍ത്തിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
[masterslider id="10"]

Related posts